രത്നകുമാരിക്ക്‌ അപ്രതീക്ഷിത നിയോഗം

രത്നകുമാരിക്ക്‌ അപ്രതീക്ഷിത നിയോഗം
രത്നകുമാരിക്ക്‌ അപ്രതീക്ഷിത നിയോഗം
Share  
2024 Oct 18, 07:44 AM
VASTHU
MANNAN
laureal

ശ്രീകണ്ഠപുരം: തികച്ചും അപ്രതീക്ഷിതമായിട്ടാണ്‌ ജില്ലാപഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് രന്തകുമാരി അഡ്വ.കെ.കെ.രത്നകുമാരി നിയോഗിക്കപ്പെടുന്നത്‌. പാർട്ടി ചെന്നുപെട്ട പ്രതിസന്ധിയിൽ നിന്ന്‌ കരകയറാൻ തന്നാൽ കഴിയുന്നത്‌ ചെയ്യുക എന്നതിനപ്പുറം ഒരു പദവിയായി ഇതിനെ കാണാൻ രത്നകുമാരി തയ്യാറല്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കിട്ടിയശേഷം പ്രതികരിക്കാമെന്നും നിയുക്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി മാതൃഭൂമിയോട് പറഞ്ഞു. കൂടുതലൊന്നും പറയാനില്ലെന്നും അവർ വ്യക്തമാക്കി.



ിലവിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.കെ.രത്നകുമാരി(52) ചെങ്ങളായി പെരിന്തലേരി സ്വദേശിനിയാണ്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി.സുമേഷ് വിജയിച്ച പരിയാരം ഡിവിഷനിൽനിന്നാണ് രത്നകുമാരി ജില്ലാ പഞ്ചായത്തംഗമായത്. 2010-15 കാലയളവിൽ ചെങ്ങളായി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റും 2015-2020 കാലയളവിൽ പ്രസിഡന്റുമായിരുന്നു.



2005-10-ൽ ചെങ്ങളായി പഞ്ചായത്തംഗമായും പ്രവർത്തിച്ചു. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയാണ്. നിലവിൽ സി.പി.എം. ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്റും ജില്ലാ എക്സിക്യുട്ടീവംഗവുമാണ്. ഭർത്താവ്: കെ.കെ.രവി. മക്കൾ: ആനന്ദ് രവി, നന്ദനരത്ന.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2