മതിലുകളിൽ ചിത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളാൽ ഇരിപ്പിടവും ഒരുക്കി വിദ്യാർഥികൾ

മതിലുകളിൽ ചിത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളാൽ ഇരിപ്പിടവും ഒരുക്കി വിദ്യാർഥികൾ
മതിലുകളിൽ ചിത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളാൽ ഇരിപ്പിടവും ഒരുക്കി വിദ്യാർഥികൾ
Share  
2024 Oct 18, 07:36 AM
VASTHU
MANNAN
laureal

ആറ്റിങ്ങൽ: നഗരത്തിൽ പോസ്റ്ററുകളും സമരാഹ്വാനങ്ങളുംകൊണ്ടു വികൃതമായിരുന്ന മതിലുകൾ ഇപ്പോൾ ആരെയും ആകർഷിക്കുന്നവിധം സുന്ദരമായിരിക്കുന്നു. ചിത്രങ്ങളും ബോധവൽകരണ വാചകങ്ങളുമാണ് ഇപ്പോൾ ഈ മതിലുകളിൽ കാണാനാകുന്നത്.


നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ കൈകളാണ് ഇതിനു പിന്നിൽ. ആറ്റിങ്ങൽ മിനിസിവിൽസ്‌റ്റേഷൻ, സബ് ട്രഷറി, നഗരസഭാ കാര്യാലയം എന്നിവയുടെ മതിലുകളാണ് കുട്ടികൾ വൃത്തിയാക്കിയത്. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായിട്ടാണ് മതിൽവൃത്തിയാക്കൽ നടന്നത്. അവനവഞ്ചേരി സ്കൂളിലെ കുട്ടിപ്പോലീസുകാർ പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ച് നഗരസഭാങ്കണത്തിലെ വൃക്ഷച്ചുവടുകളിൽ ഇരിപ്പിടം ഒരുക്കി.


ഇതിന്റെ സമർപ്പണം നഗരസഭാധ്യക്ഷ എസ്.കുമാരി നിർവഹിച്ചു. മതിലുകളിൽ വിദ്യാർഥികൾ നടത്തിയ രചനകൾ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ കൗൺസിലർമാർ സന്ദർശിച്ചു.


ലഹരിവിരുദ്ധസന്ദേശം, ഫ്ളാഷ്‌മോബ് എന്നിവയും നടന്നു. നഗരസഭാ ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള, ക്ലീൻസിറ്റി മാനേജർ എം.ആർ.റാംകുമാർ, എ.നജാം, എസ്.ഗിരിജ, കെ.എസ്.അരുൺ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2