കോഴിക്കോടുനിന്ന് സര്‍വീസ് പുനരാരംഭിക്കാൻ സൗദി എയര്‍ലൈൻസ്; ഡിസംബറില്‍ റിയാദിലേക്ക് സര്‍വീസ്

കോഴിക്കോടുനിന്ന് സര്‍വീസ് പുനരാരംഭിക്കാൻ സൗദി എയര്‍ലൈൻസ്; ഡിസംബറില്‍ റിയാദിലേക്ക് സര്‍വീസ്
കോഴിക്കോടുനിന്ന് സര്‍വീസ് പുനരാരംഭിക്കാൻ സൗദി എയര്‍ലൈൻസ്; ഡിസംബറില്‍ റിയാദിലേക്ക് സര്‍വീസ്
Share  
2024 Oct 18, 07:33 AM
VASTHU
MANNAN
laureal

റിയാദ്: കോഴിക്കോട് എയർപോർട്ടില്‍നിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സർവീസിന് തുടക്കമാകും.ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരില്‍ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം.


വർഷങ്ങള്‍ക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്‌വൈസറി കമ്മിറ്റി ചെയർമാനായ ഇ.ടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരത്തില്‍ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദിയ എയർലൈൻസിന്റെ ഇന്ത്യയുടെ നേല്‍നോട്ടമുള്ള റീജനല്‍ ഓപ്പറേഷൻ മാനേജർ ആദില്‍ മാജിദ് അല്‍ഇനാദാണ് ഇക്കാര്യം അറിയിച്ചത്. 


160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. ഇതോടൊപ്പം ജിദ്ദയിലേക്കും ഹജ്ജിനുള്ള വിമാന സർവീസിനും വഴിയൊരുങ്ങും. റണ്‍വേ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദില്‍ മാജിദ് അല്‍ ഇനാദ് അറിയിച്ചു. നേരത്തെയും സർവീസ് ആരംഭിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പുതിയ പ്രഖ്യാപനം.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2