ഡോ.പി.സരിനെ കോൺ​ഗ്രസ് പുറത്താക്കി; ​ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് വിലയിരുത്തൽ

ഡോ.പി.സരിനെ കോൺ​ഗ്രസ് പുറത്താക്കി; ​ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് വിലയിരുത്തൽ
ഡോ.പി.സരിനെ കോൺ​ഗ്രസ് പുറത്താക്കി; ​ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് വിലയിരുത്തൽ
Share  
2024 Oct 17, 02:57 PM
VASTHU
MANNAN
laureal

തിരുവനന്തപുരം: സരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോൺ​ഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് വിലയിരുത്തി പാർട്ടിയിൽ നിന്നും പുറത്താക്കി.

പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാർത്താക്കുറിപ്പും പുറത്തിറക്കി.

‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും, അച്ചടക്കലംഘനവും നടത്തിയ ഡോ.പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരൻ എം.പി പുറത്താക്കിയതായി അറിയിക്കുന്നു.’- എന്നായിരുന്നു വാർത്താ കുറിപ്പ്.

ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഫെയ്സ് ബുക്കിലൂടെയും അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ


രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രം​ഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. മണിയടി രാഷ്ട്രീയത്തിൻ്റെ വക്താവാണ് രാഹുലെന്നും വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുലെന്നും സരിൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും സരിൻ തുറന്നടിച്ചിരുന്നു. വിഡി സതീശനാണ് സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയത്. പാര്‍ട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ പറഞ്ഞു.


janmbhumi--daily-octo-15

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2