വളരെയേറെ ശ്രദ്ധിക്കണം, ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠം- കെകെ ശൈലജ

വളരെയേറെ ശ്രദ്ധിക്കണം, ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠം- കെകെ ശൈലജ
വളരെയേറെ ശ്രദ്ധിക്കണം, ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠം- കെകെ ശൈലജ
Share  
2024 Oct 17, 02:26 PM
VASTHU
MANNAN
laureal

കോട്ടയം: നവീന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ.

ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നവീനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ട്.

മരണം വല്ലാത്ത മനഃപ്രയാസമുണ്ടാക്കുന്ന ഒന്നാണെന്ന് കെ.കെ ശൈലജ പ്രതികരിച്ചു.

"നവീന്‍ബാബുവിന്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ല.

അച്ഛൻ തിരിച്ചുവരുമെന്ന് കാത്തിരുന്ന നവീന്റെ കുട്ടികൾക്ക് അച്ഛന്റെ മൃത​ദേഹമാണ് കാണാൻ കഴിഞ്ഞത് എന്നതാണ് സങ്കടകരമായ വസ്തുത. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതല്ല.

സർവീസിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉ​ദ്യോ​ഗസ്ഥരുടെയും അവകാശവും ആ​ഗ്രഹവും കൂടിയാണ്", കെ.കെ ശൈലജ പറഞ്ഞു.


"പി.പി ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ യഥാര്‍ത്ഥ വസ്തുത എന്തെന്ന് തനിക്കറിയില്ല.

ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠമാണ്. എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോ​ഗസ്ഥർമാർ പറയുന്നത് പോലെ ചെയ്തിട്ടില്ലെങ്കിൽ കുറച്ച് കടുത്ത രീതിയില്ലെല്ലാം സംസാരിക്കേണ്ടി വരാറുണ്ട്.

കുറച്ചുനാൾ കഴിഞ്ഞ് അതൊക്കെ മറന്ന് ഒരുമിച്ച് പ്രവർത്തിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോ​ഗസ്ഥരും ചെയ്തിട്ടുള്ളത്.

അതാണ് അനുഭവം. ദിവ്യ അവിടെ പോകേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പിന്നീട് പറഞ്ഞിരുന്നു.

തുടര്‍നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന കാര്യം തനിക്കറിയില്ല.

അതെല്ലാം അന്വേഷിക്കട്ടേയെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.


അന്‍വര്‍ വിഷയത്തിലും കെ.കെ ശൈലജ പ്രതികരണമറിയിച്ചു.

നിരവധി പേര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഇടതുപക്ഷത്തേക്ക് വരാറുണ്ട്.

ചിലര്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരായി മാറും.

ചിലര്‍ കുറച്ച് കാലം പാര്‍ട്ടിക്കൊപ്പം നിന്ന് മെമ്പര്‍ഷിപ്പൊന്നും എടുക്കാതെ തിരിച്ചുപോവും.

ഇതുപോലെ പി.വി അന്‍വര്‍ പാര്‍ട്ടി മെമ്പറായിരുന്നില്ല". പാര്‍ട്ടിയിലേക്ക് വരുന്നവരെല്ലാം കുറച്ചു കഴിയുമ്പോള്‍ പോകും എന്ന് പറയാനുമാവില്ലെന്നും കെ. കെ ശൈലജ പറഞ്ഞു.

janmbhumi--daily-octo-15

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2