സർക്കാർ ജീവനക്കാരനെങ്ങനെ പെട്രോൾ പമ്പ് തുടങ്ങും? പ്രശാന്തനോട് പരിയാരം മെഡിക്കൽ കോളജ് വിശദീകരണം തേടി

സർക്കാർ ജീവനക്കാരനെങ്ങനെ പെട്രോൾ പമ്പ് തുടങ്ങും? പ്രശാന്തനോട് പരിയാരം മെഡിക്കൽ കോളജ് വിശദീകരണം തേടി
സർക്കാർ ജീവനക്കാരനെങ്ങനെ പെട്രോൾ പമ്പ് തുടങ്ങും? പ്രശാന്തനോട് പരിയാരം മെഡിക്കൽ കോളജ് വിശദീകരണം തേടി
Share  
2024 Oct 17, 10:02 AM
VASTHU
MANNAN
laureal

എഡിഎം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനോട് വിശദീകരണം തേടി പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. സർക്കാർ ജീവനക്കാരനായിരിക്കെ എങ്ങനെയാണ് പെട്രോൾ പമ്പിനായി അപേക്ഷിക്കുക എന്നാണ് ഉയരുന്ന ചോദ്യം. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ. പ്രശാന്തനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എന്‍ജിഒ അസോസിയേഷന്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയത്.

ടി വി പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എന്‍ജിഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടത്. മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പ്രശാന്തന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഒരു കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ലാത്തത് കൊണ്ടുതന്നെ അദ്ദേഹത്തെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. 98500 രൂപ പ്രസ്തുത സ്ഥാപനത്തിന്റെ അനുമതി ലഭിക്കുന്നതിനായി കൈക്കൂലി നല്‍കി എന്ന് സ്വയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമാണ് എൻജിഒ ആവശ്യപ്പെട്ടത്.

janmbhumi--daily-octo-15_1729010891

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2