വെളിച്ചെണ്ണ വില കത്തിക്കയറുന്നു

വെളിച്ചെണ്ണ വില കത്തിക്കയറുന്നു
വെളിച്ചെണ്ണ വില കത്തിക്കയറുന്നു
Share  
2024 Oct 17, 09:32 AM
VASTHU
MANNAN
laureal

കോലഞ്ചേരി: ദീർഘമായ ഇടവേളയ്‌ക്ക് ശേഷം കർഷകർക്ക് ആശ്വാസം പകർന്ന് വെളിച്ചെണ്ണ വില കത്തിക്കയറിയതോടെ ഇടത്തരക്കാരുടെ കുടുംബ ബഡ്‌ജറ്റ് താളംതെറ്റുന്നു. ഉള്ളി, പച്ചക്കറി, പഴവർഗങ്ങള്‍, മത്സ്യം എന്നീ പ്രധാന ഭക്ഷ്യ വിലക്കയറ്റത്തില്‍ വലയുന്ന കുടുംബങ്ങള്‍ക്ക് ഇരട്ടപ്രഹരമാണിത്.


ഒരു മാസം മുൻപ്45 48 വരെയായിരുന്ന പൊതിച്ച തേങ്ങയുടെ വില 65 രൂപ കവിഞ്ഞു.

ഒരാഴ്ചയ്ക്ക് മുമ്ബ് 180ല്‍ നിന്ന വെളിച്ചെണ്ണ വില 240 രൂപയിലെത്തി. വില ഇനിയും ഉയരുമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.


തേങ്ങ കിട്ടാനില്ല

വിളവ് കുറഞ്ഞതോടെ നാട്ടില്‍ തേങ്ങ കിട്ടാനില്ല. തൃശൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തേങ്ങ വരവും കുറഞ്ഞു. ലക്ഷദ്വീപില്‍ നിന്നും ആവശ്യത്തിന് തേങ്ങ എത്തുന്നില്ല.


ഒന്നിടവിട്ട വർഷമാണ് തെങ്ങിന് നല്ല വിളവ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. പാണ്ടിത്തേങ്ങയുടെ വരവ് കുറഞ്ഞതും പ്രതികൂലമായി. വില കൂടിയതോടെ പാണ്ടിത്തേങ്ങ കൊപ്രയാക്കി മാറ്റുന്നതാണ് പ്രധാന വെല്ലുവിളി.


ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടി

വെളിച്ചെണ്ണയ്ക്കൊപ്പം മറ്റ് ഭക്ഷ്യ എണ്ണകളായ പാമോയില്‍ സണ്‍ഫ്ളവർ ഓയില്‍ എന്നിവയ്ക്കും വില കൂടി. 100 ല്‍ നിന്ന പാമോയില്‍ 130 രൂപയിലേക്കും 120 ല്‍ നിന്ന് സണ്‍ഫ്ളവർ 145 രൂപയിലേക്കുമാണ് ഉയർന്നത്.

vathubharathi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2