ദാ, അടിപ്പാത റെഡി ആളെത്തിയാൽ തനിയെ പ്രകാശിക്കും

ദാ, അടിപ്പാത റെഡി ആളെത്തിയാൽ തനിയെ പ്രകാശിക്കും
ദാ, അടിപ്പാത റെഡി ആളെത്തിയാൽ തനിയെ പ്രകാശിക്കും
Share  
2024 Oct 17, 09:13 AM
VASTHU
MANNAN
laureal

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കാൻ അടിപ്പാത സജ്ജം.


എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടുംകൂടിയാണ്‌ അടിപ്പാത പൂർത്തിയാക്കിയത്‌. ഇരു കവാടങ്ങളിലും സെൻസറുകളുണ്ട്. കവാടത്തിൽനിന്ന്‌ അഞ്ച്‌ മീറ്റർ അകലെ വരെ ആളെത്തിയാൽ ലീനിയർ ലൈറ്റുകൾ കൂടുതൽ തെളിഞ്ഞുകത്തും


അടിപ്പാത ഇങ്ങനെ


ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന നടപ്പാതയിൽകൂടി ഭൂഗർഭപാതയിലേക്ക്‌ കടക്കാം. അതുവഴി മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെത്തും. നേരേ ഒ.പി. ബ്ലോക്കിലേക്ക്‌ പോകാം.


അടിപ്പാതയുടെ ഇരുഭാഗങ്ങളിലും കവാടമുണ്ട്‌. കയറുന്നിടത്തും ഇറങ്ങുന്നിടത്തും പടികൾ. ആകെ 33 മീറ്റർ നീളം. അഞ്ചുമീറ്റർ വീതി. 3.5 മീറ്റർ ഉയരം. രോഗികൾക്ക്‌ ഇരിക്കാൻ കസേര. നാല്‌ സുരക്ഷാക്യാമറകൾ. ഫാൻ. ഭിത്തിയിൽ കൈവരികൾ. ചെറിയ സ്‌പോട്ട്‌ ലൈറ്റുകളും വലിയ ലീനിയർ ലൈറ്റുകളുമുണ്ട്‌. സുരക്ഷയ്‌ക്ക്‌ ജീവനക്കാരനെ നിയോഗിക്കും.


ഇപ്പോൾ പകൽ മാത്രമാണ്‌ അടിപ്പാതയിലൂടെ പ്രവേശനം. രാത്രിയിൽ അടച്ചിടും.


1.30 കോടി രൂപയാണ്‌ ചെലവ്‌. പൊതുമരാമത്തുവകുപ്പ്‌ നിർമിച്ച അടിപ്പാത വ്യാഴാഴ്ച രാവിലെ പത്തിന്‌ മെഡിക്കൽ കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2