ദിവ്യക്കെതിരേ അധിക്ഷേപവർഷം; രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ദിവ്യക്കെതിരേ അധിക്ഷേപവർഷം; രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ദിവ്യക്കെതിരേ അധിക്ഷേപവർഷം; രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
Share  
2024 Oct 15, 01:48 PM
VASTHU
MANNAN
laureal

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ പ്രതിഷേധം ഉയരുന്നു.

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

കണ്ണൂരിലെ പള്ളിക്കുന്നിലെ ക്വട്ടേഴ്‌സില്‍ നിന്ന് നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പള്ളിക്കുന്നില്‍ നിന്നുള്ള പ്രതിഷേധം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസിനു പിന്നാലെ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകരും പ്രതിഷേധത്തിലേക്ക് കടന്നു.

പി.പി. ദിവ്യയുടെ രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം. ശൂര്‍പണഖയെന്നും ഡ്രാക്കുളയെന്നും കൊലപാതകിയെന്നും അധിക്ഷേപിച്ചാണ് പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു മാറ്റി.

പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പി.പി. ദിവ്യ രാജി വെക്കണമെന്നും ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് ആവശ്യം. ദിവ്യയുടെ ഭര്‍ത്താവ് പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം കാണിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് നവീൻ ബാബുവിൻ്റെ മരണം.

പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്.

രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. എന്നാൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ പി.പി. ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.News courtesy : mathrunhumi

download-(9)
2_3_vinyl_mannan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2