കണ്ണൂർ എ.ഡി.എം, സി . പി. എം. ധാർഷ്ട്യത്തിൻ്റെ *ഒടുവിലത്തെ ഇര: മുല്ലപ്പള്ളി രാമചന്ദ്രൻ*

കണ്ണൂർ എ.ഡി.എം,  സി . പി. എം. ധാർഷ്ട്യത്തിൻ്റെ *ഒടുവിലത്തെ ഇര:             മുല്ലപ്പള്ളി രാമചന്ദ്രൻ*
കണ്ണൂർ എ.ഡി.എം, സി . പി. എം. ധാർഷ്ട്യത്തിൻ്റെ *ഒടുവിലത്തെ ഇര: മുല്ലപ്പള്ളി രാമചന്ദ്രൻ*
Share  
-മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

-മുല്ലപ്പള്ളി രാമചന്ദ്രൻ

2024 Oct 15, 01:45 PM
VASTHU
MANNAN
laureal

കണ്ണൂർ എ.ഡി.എം, സി . പി. എം. ധാർഷ്ട്യത്തിൻ്റെ *ഒടുവിലത്തെ ഇര:

:മുല്ലപ്പള്ളി രാമചന്ദ്രൻ* 

അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നേതാക്കന്മാരുടെ കൂടാരമായി കേരളത്തിലെ സി.പി.എം. അധ:പതിച്ചതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുടെ ധിക്കാരം നിറഞ്ഞ പ്രസംഗവും തുടർന്ന് നടന്ന കണ്ണൂർ എ.ഡി.എം. ൻ്റെ ദാരുണ മരണവും.

  ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് ചടങ്ങിലെത്തിയ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ നടത്തിയ പ്രസംഗം പ്രാഥമിക മര്യാദകൾക്കും ഒരു ജനപ്രതിനിധിയുടെ പെരുമാറ്റ രീതിക്കും ചേർന്നതായില്ല.

  എ.ഡി.എം. അഴിമതിക്കാരനോ ക്രമവിരുദ്ധമായി കാര്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥനോ ആണെങ്കിൽ തെളിവുകൾ സഹിതം ഉത്തരവാദപ്പെട്ടവരുടെ മുമ്പിൽ അത് കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ ധിക്കാരത്തോടെ ഇന്നലെ നടത്തിയ പ്രകടനം സി.പി.എം. നേരിടുന്ന ജീർണ്ണതയുടെ നേർചിത്രമാണ് വരച്ചിട്ടുള്ളത്.

മുഖ്യമന്തി മുതൽ താഴെ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന നേതാക്കൾ വരെ എത്ര മാത്രം ധാർഷ്ട്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരളം അനുദിനം തിരിച്ചറിയുകയാണ്.

കണ്ണൂർ സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം.

 മുഖ്യമന്ത്രിയായി പിണറായി തുടരുമ്പോൾ ഇതിലുമപ്പുറം നടക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് നന്നായറിയാം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2