ഹരിതകര്‍മ സേനക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും -മന്ത്രി

ഹരിതകര്‍മ സേനക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും -മന്ത്രി
ഹരിതകര്‍മ സേനക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും -മന്ത്രി
Share  
2024 Oct 15, 12:08 PM
VASTHU
MANNAN
laureal

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.


ഹരിതകർമ സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. ഫീസ് നല്‍കാത്തവർ കെട്ടിട നികുതി അടയ്ക്കാനെത്തുമ്പോള്‍ പിഴ സഹിതം ഫീസ് ഈടാക്കാം. ഇവർക്ക് മറ്റു സേവനങ്ങള്‍ നിഷേധിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.


ഹരിതകർമ സേനാംഗങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. പ്രീമിയത്തില്‍ പകുതി കുടുംബശ്രീയും ബാക്കി ഹരിതകർമ സേന കണ്‍സോർഷ്യവുമാണ് അടയ്ക്കുന്നത്. കേരളത്തിന്റെ ശുചിത്വസൈന്യമായാണ് ഹരിതകർമസേനയെ സർക്കാർ കണക്കാക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2