കച്ചേരിക്കടവ് മുതൽ പാലത്തുംകടവ് വരെ സോളർ വേലി നിർമാണം തുടങ്ങി

കച്ചേരിക്കടവ് മുതൽ പാലത്തുംകടവ് വരെ സോളർ വേലി നിർമാണം തുടങ്ങി
കച്ചേരിക്കടവ് മുതൽ പാലത്തുംകടവ് വരെ സോളർ വേലി നിർമാണം തുടങ്ങി
Share  
2024 Oct 15, 10:57 AM
VASTHU
MANNAN
laureal

ഇരിട്ടി: കച്ചേരികടവ് മുതൽ പാലത്തുംകടവ് വരെയുള്ള 7 കിലോമീറ്റർ സോളർ വേലിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. കാട് വെട്ടിമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.  2 റീച്ചുകളിലായി നടക്കുന്ന പ്രവൃത്തിയിൽ ആദ്യ 3 മൂന്ന് കിലോമീറ്ററിന് 23.20 ലക്ഷം രൂപയും രണ്ടാമത്തെ 4 കിലോമീറ്ററിനു 30.60 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.


നിർമാണം പൂർത്തിയായാൽ കർണാടക വനത്തിൽ നിന്നുള്ള ആനകളെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാർ‍‍‍‍ഡ് അംഗം ഐസക് ജോസഫ്, ഫോറസ്റ്റ് ഓഫിസർ സുനിൽ, ബീറ്റ് ഫോറസ്റ്റ് കൃഷ്ണശ്രീ, വിൽസൺ കുറുപ്പൻ പറമ്പിൽ, ടോമി സൈമൺ, ജോബീഷ് നരിമറ്റം, സോജൻ ചാലിൽ, ജോസ് മണിക്കൊമ്പേൽ തുടങ്ങിയവർ നേതൃത്വം നൽകി.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2