ബസുകൾ കൂട്ടിയിടിച്ച് 63 പേർക്ക് പരിക്ക്

ബസുകൾ കൂട്ടിയിടിച്ച് 63 പേർക്ക് പരിക്ക്
ബസുകൾ കൂട്ടിയിടിച്ച് 63 പേർക്ക് പരിക്ക്
Share  
2024 Oct 15, 10:50 AM
VASTHU
MANNAN
laureal

തലക്കുളത്തൂർ : സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 63 പേർക്ക് പരിക്ക്. 46 പേരെ ഗവ. മെഡിക്കൽ കോളേജിലും മറ്റുള്ളവരെ നഗരത്തിലെയും മൊടക്കല്ലൂരിലെയുംസ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വി.കെ. റോഡ്, കോളിയോടുതാഴത്താണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന എ.സി. ബ്രദേഴ്‌സ്ബസ് എതിർദിശയിൽ വരുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് കാലിനും മുഖത്തും സാരമായ പരിക്കാണുള്ളത്. പരിക്കേറ്റവരെ നാട്ടുകാർചേർന്നാണ് ആശുപത്രികളിലെത്തിച്ചത്. ഏറെനേരം സംസ്ഥാനപാതയിൽ ഗതാഗതതടസ്സമുണ്ടായി. ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഒരു ബസിന്റെ മുൻവശത്തുനിന്ന് പുകപടർന്നത് പരിഭ്രാന്തി പരത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2