മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കമായി. കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാർച്ച് മുതൽ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരികയാണ്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, സി കെ സി എല്‍, കെ എസ് ഡബ്ല്യു എം പി, കുടുംബശ്രീ മിഷന്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ ക്യാമ്പയിനാണ് ഏറ്റെടുത്തത്.
ഈ ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇന്നു തുടക്കമാവുന്നത്. ഈ പ്രചരണം വിജയിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണ്. അതിവേഗത്തിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഉയർന്ന ജനസാന്ദ്രതയുള്ള നാടാണ് കേരളം. മാലിന്യ നിർമ്മാർജ്ജനത്തിനും സംസ്കരണത്തിനുമായി നാം നടത്തിയ പല ഇടപെടലുകളും ലോക ശ്രദ്ധയാകർഷിക്കുകയുണ്ടായി. ഇന്നാരംഭിച്ച സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ നാം തീർത്ത മാതൃകക്ക് കൂടുതൽ കരുത്തേകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യാശിച്ചു
ശുചീകരണവും ശുചിത്വ
പദയാത്രയും സംഘടിപ്പിച്ചു
അഴിയൂർ : മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പഞ്ചായത്ത് തല ശുചീകരണം ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.
ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതം പറഞ്ഞു.
ജനപ്രതിനിധികളായ മൈമൂന ടീച്ചർ, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, സീനത്ത് ബഷീർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
അഴിയൂർ ചുങ്കത്ത് നിന്നും ആരംഭിച്ച ശുചിത്വ പദയാത്രയുടെ മുക്കാളിയിൽ വെച്ച് നടന്ന സമാപന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വാർഡ് മെമ്പർമാരായ ഫിറോസ് കാളാണ്ടി, കവിത അനിൽ കുമാർ,സജീവൻ സി എം,സാവിത്രി ടീച്ചർ,പ്രീത പി കെ, സീനത്ത് ബഷീർ, വി ഇ ഒ മാരായ ബജീഷ് കെ , സോജോ എ നെറ്റോ, പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ , തൊഴിലുറപ്പ് തൊഴിലാളികൾ,
കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേന അംഗങ്ങൾ, ആശാ വർക്കർമാർ അംഗൻവാടി വർക്കർമാർ , എന്നിവർ സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മുഴുവൻ വാർഡുകളിലും ശുചിത്വ പരിപാടികൾ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group