ശുചീകരണ പരിപാടിയും
ശുചിത്വ പദയാത്രയും
സംഘടിപ്പിച്ചു
അഴിയൂർ : മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പഞ്ചായത്ത് തല ശുചീകരണം ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതം പറഞ്ഞു.
ജനപ്രതിനിധികളായ മൈമൂന ടീച്ചർ, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, സീനത്ത് ബഷീർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
അഴിയൂർ ചുങ്കത്ത് നിന്നും ആരംഭിച്ച ശുചിത്വ പദയാത്രയുടെ മുക്കാളിയിൽ വെച്ച് നടന്ന സമാപന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വാർഡ് മെമ്പർമാരായ സജീവൻ സി എം,സാവിത്രി ടീച്ചർ,പ്രീത പി കെ, കവിത അനിൽകുമാർ, സീനത്ത് ബഷീർ, വി ഇ ഒ മാരായ ബജീഷ് കെ , സോജോ എ നെറ്റോ, പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ , തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാ വർക്കർമാർ അംഗൻവാടി വർക്കർമാർ , എന്നിവർ സംബന്ധിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി മുഴുവൻ വാർഡുകളിലും ശുചിത്വ പരിപാടികൾ നടന്നു.
ഫോട്ടോ -ശുചിത്വ പദയാത്ര സമാപന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ -പഞ്ചായത്ത് തല ശുചീകരണം ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group