വിവാദ അഭിമുഖത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി; വെളിപ്പെടുത്തലുമായി ‘ദി ഹിന്ദു’ ദിനപത്രം

വിവാദ അഭിമുഖത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി; വെളിപ്പെടുത്തലുമായി ‘ദി ഹിന്ദു’ ദിനപത്രം
വിവാദ അഭിമുഖത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി; വെളിപ്പെടുത്തലുമായി ‘ദി ഹിന്ദു’ ദിനപത്രം
Share  
2024 Oct 01, 08:54 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

തിരുവനന്തപുരം: ‘ദി ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നല്‍കിയ നോട്ടീസ് മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ദേശീയ തലത്തില്‍ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പിആർ ഏജൻസിയെ ഉപയോഗിക്കുന്ന പ്രതിപക്ഷാരോപണം ശരിവെക്കുന്നതായിരുന്നു ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ മറുപടിയിൽ വ്യക്തമാകുന്നത്.

മലപ്പുറം പരാമർശങ്ങള്‍ പി.ആർ ഏജൻസി എഴുതി നല്‍കിയതാണെന്ന് ദി ഹിന്ദു വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിക്ക് തിരിച്ചടിയായി.

ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്ററും മലയാളിയുമായ ശോഭനാ കെ നായരാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം എടുത്തത്.ഈ സമയം മുഖ്യമന്ത്രിക്കൊപ്പം പി.ആർ ഏജൻസിയുടെ രണ്ട് പ്രതിനിധികള്‍ കൂടിയുണ്ടായിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഉത്തരങ്ങള്‍ പിന്നീട് പി.ആർ ഏജൻസി എഴുതി നല്‍കുകയായിരുന്നു. ഇത് മുഖ്യമന്ത്രി പറഞ്ഞതായി അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതിലാണ് ദ് ഹിന്ദു ഖേദം പ്രകടിപ്പിച്ചത്. മലപ്പുറത്തെക്കുറിച്ചുള്ള ഭാഗം മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞതാണ് എന്ന് അറിയിച്ചാണ് പി.ആർ ഏജൻസി കൈമാറിയത്.

ശിവസേനയ്ക്ക് അടക്കം പി.ആർ വർക്കുകള്‍ ചെയ്യുന്ന കെയ്സണ്‍ എന്ന ഏജൻസിയുടെ മലയാളികളായ രണ്ടു ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നത് അരമണിക്കൂറാണ് ദ് ഹിന്ദു ലേഖികയോട് മുഖ്യമന്ത്രി സംസാരിച്ചത്.

ഇതിനു പുറമെയാണ് പി.ആർ ഏജൻസി മറുപടികള്‍ എഴുതി നല്‍കിയത്. ഇത് ദ് ഹിന്ദു രേഖയായി സൂക്ഷിച്ചിട്ടുണ്ട്.

ആവശ്യമെങ്കില്‍ അതും പുറത്തുവിടുമെന്നാണ് ‘ദി ഹിന്ദു’വുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഉയർത്താൻ ദേശീയ തലത്തില്‍ പി.ആ‌ർ ഏജൻസിയെ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിയോഗിച്ചിട്ടുണ്ടെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് അടക്കം ഉന്നയിച്ചിരുന്നതാണ് എന്നാല്‍ അന്നൊക്കെ വെറും ആരോപണമായി തള്ളുകയായിരുന്നു മുഖ്യമന്ത്രിയും സർക്കാരും.

എന്നാല്‍ ദ് ഹിന്ദുവിന്റെ വിശദീകരണത്തോടെ മുഖ്യമന്ത്രി പി.ആർ ഏജൻസിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതായി വ്യക്തമായി. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ വിവരങ്ങള്‍ നല്‍കിയതിനൊപ്പമാണ് മലപ്പുറത്തെക്കുറിച്ച്‌ അനാവശ്യ പരാമർശങ്ങള്‍ ഉള്‍പ്പെടുത്തിയത് അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പത്രം വളച്ചൊടിച്ചെന്നും ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് ഹിന്ദുവിന്റെ എഡിറ്റർക്ക് കത്തയച്ചിരുന്നു. മലപ്പുറത്തെക്കുറിച്ച്‌ മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമർശിച്ചില്ലെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്‌ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഹിന്ദുവിനുള്ള കത്തില്‍ പറയുന്നു.ഇതോടെയാണ് ‘ദി ഹിന്ദു’ വിശദീകരണവുമായി രംഗത്തെത്തിയത്. പത്രംഖേദം പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പി.ആ‌ർ ഏജൻസിയുടെ സേവനം തേടിയെന്നത് മുഖ്യമന്ത്രിക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

courtesy:Veekshanam

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25