പിണറായി പി.ആർ. ഏജൻസിയുടെ പൊയ്ക്കാലിൽ മുന്നോട്ടു പോകുന്നു : - മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രി ദൽഹിയിൽ ഹിന്ദുവിന് നല്കിയ അഭിമുഖം പി.ആർ. ഏജൻസി മുഖേന നൽകിയതാണെന്ന വാർത്ത അല്പം പോലും പുതുമയില്ലാത്തതാണ്. കഴിഞ്ഞ ഏതാനും വർഷമായി കോൺഗ്രസ്സ് നിരന്തരമായി ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. 2020ൽ തന്നെ ഇക്കാര്യം ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.
കോവിഡ് മഹാമാരിക്കാലം കൊയ്ത്തു കാലമാക്കിയ പിണറായി സർക്കാർ നടത്തിയ 1300 കോടിയുടെ ഞെട്ടിപ്പിക്കുന്ന അഴിമതി സി.എൻ്റ് . എ.ജി. യാണ് കണ്ടുപിടിച്ചത്. നാളിതു വരെ ഒരു കേന്ദ്ര ഏജൻസിയും അന്വേഷണം നടത്തിയതായി അറിയില്ല.
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കോവിഡ് മഹാമാരിയിൽ മരിച്ച രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതെല്ലാം ബോധപൂർവ്വം മറച്ചു വെച്ച് ലോകത്തിന് മാതൃക സൃഷ്ടിച്ച സംസ്ഥാനം കേരളമാണെന്ന് പി ആർ. ഏജൻസികളെ കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളെ പോലും സ്വാധീനിച്ച് പ്രചരണം നടത്തിയത് മറക്കാൻ കഴിയുമോ?
പി.ആർ. ഏജൻസിയുടെ പൊയ്ക്കാലിൽ മുന്നോട്ട് പോകുന്ന പിണറായി സർക്കാറിൻ്റെ കാലത്ത് ഉയർന്ന ആരോപണങ്ങൾ എത്രമാത്രം ഗുരുതരമാണ്.
മലപ്പുറം ജില്ലയെ കുറിച്ചും കള്ളക്കടത്തിനെക്കുറിച്ചും നടത്തിയ പ്രസ്താവന ഇപ്പോൾ കൈ പൊള്ളിച്ചു എന്ന തിരിച്ചറിവാണ് മുഖ്യമന്ത്രി കോഴിക്കോട്ട് നടത്തിയ വിശദീകരണ പ്രസംഗം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group