സ്‌മൃതിപഥങ്ങളിൽ
അഡ്വ.എം.കെ. പ്രേംനാഥ്
ചോമ്പാല : പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥാപോരാളിയും മുൻ എം.എൽ.എ.യും ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിന്റെ ഒന്നാം ചരമവാർഷികാചരണം 29 മുതൽ ഒക്ടോബർ ആറു വരെ നടക്കും.
29-ന് ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകസമിതി വ്യക്തമാക്കി
ഇടതുപക്ഷനിലപാടുകളുള്ള ഒരു രാഷ്ട്രീയ കൂട്ടായ്‌മയിൽ സജീവസാന്നിധ്യമുറപ്പാക്കിയ സോഷ്യലിസ്റ് പ്രസ്ഥാനത്തിൻ്റെ കേരളത്തിലെ സമുന്നത നേതാവ് , ലാളിത്യവും വിനയവും മുഖമുദ്രയാക്കിക്കൊണ്ട് സോഷ്യലിസ്ററ് നിരയിലെ സൗമ്യസാന്നിധ്യമായിമാറിയ ചോമ്പാൽ സ്വദേശി അഡ്വ .എം .കെ .പ്രേംനാഥിൻ്റെ ഓർമ്മദിനം ഒക്ടോബർ ആറുവരെ വിവിധ മണ്ഡലങ്ങളിൽ അനുസ്മരണപ രിപാടികളായി തുടരും .
29-ന് രാവിലെ തട്ടോളിക്കരയിലെ വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് സമ്മേളനവേദിയിലേക്കുള്ള ദീപശിഖ സ്മൃതിമണ്ഡപത്തിൽനിന്ന് കെ.പി. മോഹനൻ എം.എൽ.എ. ലോഹ്യ യൂത്ത് ബ്രിഗേഡിന് കൈമാറും.
പത്തുമണിക്ക് സമ്മേളനനഗരിയായ വടകര ടൗൺഹാളിൽ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ദീപശിഖ ഏറ്റുവാങ്ങും.
വൈകീട്ട് മൂന്നുമണിക്ക് ടൗൺഹാളിൽ എം.കെ. പ്രേംനാഥിന്റെ ജീവിതയാത്രയുടെ ഫോട്ടോപ്രദർശനം.
3.30-ന് അനുസ്മരണസമ്മേളനം ആർ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രൻ, പി. മോഹനൻ, ഡോ. വർഗീസ് ജോർജ്, ഇ.കെ. വിജയൻ എം.എൽ.എ., കെ.പി. മോഹ നൻ എം.എൽ.എ., സി.കെ. പത്മനാഭൻ, സി.കെ. നാണു,. പാറക്കൽ അബ്ദുള്ള, പി.എം. സുരേഷ് ബാബു തുടങ്ങിയ വർ പങ്കെടുക്കും. സ്മരണിക പ്രകാശനവും നടക്കും.
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്ന ജയപ്രകാശ നാരായണണ നുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്‌മെന്റുകളില്‍ ആകൃഷ്ടനായാണ് എം. കെ പ്രേംനാഥ് സോഷ്യലിസ്റ്റ് ചേരിയിലേക്ക് അണിചേരുന്നത് .
ഏറെക്കാലം വടകരയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടർന്ന അദ്ദേഹം എല്‍.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡന്റായി.
വിദ്യാര്‍ഥി കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രേംനാഥ് സോഷ്യലിസ്റ്റ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് വേരുറപ്പിച്ചത്.
മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ,ഭാരതീയവിദ്യാഭവനില്‍നിന്ന്പത്രപ്രവര്‍ത്തനത്തില്‍പി.ജി.ഡിപ്ലോമയും കരസ്ഥമാക്കി.
ഏറെക്കാലം വടരകരയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ചു.
എല്‍.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡണ്ടായും പ്രവർത്തനം കാഴ്ച്ചവെച്ചു .
സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ (ഐ.എസ്.ഒ.) സംസ്ഥാന പ്രസിഡന്റായിരുന്നു.
യുവജനതാദള്‍ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവര്‍ത്തിച്ചു.
ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
1976-ല്‍ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. ഒട്ടേറെ വിദ്യാര്‍ഥി-യുവജനസമരങ്ങള്‍ക്കും നേതൃത്വം നല്‍കി.
2006-ല്‍ വടകര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപര്‍, തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജില്‍നിന് നിയമബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖമർമ്മവൈദ്യനും പൊതുപ്രവർത്തകനുമായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പിൻ്റെയും ഇറുമ്പിലാട്ട് പത്മാവതി അമ്മയുടെയും മകനാണ് .
ഭാര്യ: പരേതയായ ടി.സി.പ്രഭ. മകള്‍: ഡോ.പ്രിയ. മരുമകന്‍: കിരണ്‍ കൃഷ്ണ (ദുബായ്). സഹോദരങ്ങള്‍: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണന്‍, ചന്ദ്രമണി.
https://www.facebook.com/mathewsketch
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
അനന്തപുരിയുടെ സ്വന്തം കർണിവൽ !
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group