ന്യു മാഹി ലോറൽ ഗാർഡനിൽ
തലശ്ശേരിയുടെ പാചകപ്പെരുമ !
തലശ്ശേരി :സുഗന്ധവ്യഞ്ജനങ്ങൾ തേടിയെത്തിയ വിദേശസഞ്ചാരികളുടെ നാവിൻതുമ്പിലെ രസമുകുളങ്ങളെ രുചിവൈവിധ്യങ്ങൾകൊണ്ട് ത്രസിപ്പിച്ച തലശ്ശേരിയുടെ പാചകപ്പെരുമ മലബാർ മേഖലയിലെ ആദ്യത്തെ 'പ്രകൃതി സൗഹൃദ വിരുന്നിട 'മായ ന്യു മാഹി ലോറൽ ഗാർഡനിൽ !
പ്രകൃതിയോടാലിഞ്ഞുചേർന്നുകൊണ്ടുള്ള ലോറൽ ഗാർഡനിലെ ഹരിതശീതളിമയിൽ ,അതിവിശാലവും അത്യന്തം നൂതനവുമായ ഓഡിറ്റോറിങ്ങളിൽ ,അലങ്കാരവിളക്കുകൾ വർണ്ണപ്രഭ ചൊരിയുന്ന അത്യാകർഷണീയ രംഗവേദിയിൽ സെപ്‌തംബർ 18 ,19 തീയതികളിൽ ഷെമിസ് കിച്ചൻ പാചകറാണി മത്സരം നടന്നു .
പാചകകലയുടെ പറുദീസയായ തലശ്ശേരിയിൽ ആയിരത്തിലേറെ പാചകവിദഗ്ധരായ വീട്ടമ്മമാരിൽ നിന്നും തലശ്ശേരിയുടെ പാചകറാണിയെ തിരഞ്ഞെടുക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ഷെഫ് കെ കെ യുടെ മഹനീയ സാന്നിദ്ധ്യത്തിൽബഹു .എം .പി .ഷാഫി പറമ്പിൽ നിർവ്വഹിച്ചു .
ആയിരത്തോളം പാചക വിദഗ്ദരായ വീട്ടമ്മമാരിൽ നിന്നും പാചകകലയുടെ കൈപ്പുണ്യം രുചിച്ചറിഞ്ഞുകൊണ്ട് പാചകറാണി കിരീടമണിയുന്ന അപൂർവ്വാവസരത്തിന്
പ്രമുഖ പാചകവിദഗ്ധൻ ഷെഫ് സുരേഷ്‌പിള്ള വിധികർത്താവായി .
മത്സരത്തിൽ വിജയികളായവർക്ക് ഒന്നാം സ്ഥാനത്തിന് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും മൂന്നാം സ്ഥാനത്തിന് 10000 രൂപയും സമ്മാനമായി നൽകി
വ്യത്യസ്ഥ ഇനം കലാപരിപാടികൾ ,വ്യത്യസ്ഥ ഇനം ഭക്ഷണവിഭവങ്ങളുമായി ഫുഡ് സ്റ്റാൾ ,ചുരിദാറുകൾക്കും സാരികൾക്കുമായുള്ള സ്റ്റാളുകൾക്കൊപ്പം ഫാൻസി സ്റ്റാളുകൾ വേറെയും തിക്കും തിരക്കുമില്ലാതെ സ്റ്റാളുകൾക്കിടയിലൂടെ കണ്ടും കേട്ടറിഞ്ഞും രുചിച്ചും വിലപേശിയും ചുറ്റിക്കറങ്ങാനും
പുരുഷന്മാർക്കൊപ്പം ആയിരക്കണക്കിന് വനിതകൾ കുടുംബസമേതം സന്ദർശകർ .പുന്നോൽ ഉസ്സൻമുട്ടയെ പുളകമണിച്ച ദിനരാത്രങ്ങൾ !
വിശദമായ കാഴ്ച്ചയ്ക്ക് ലിങ്കിൽ ക്ലിക്ക് ചെയ്‌ത്
വീഡിയോ കണ്ടാലും
ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ ,
അനശ്വരമാക്കാൻ ന്യു മാഹിയിൽ അപൂർവ്വാവസരം .
വന്നുകാണുക ,അനുഭവിച്ചറിയുക .
തുടർന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പേജുകൾ മറിച്ചാലും
ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക്
തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറിങ്ങിന്റെ ഉദ്ഘാടനം ബോചെ നിര്‍വഹിച്ചു. ചടങ്ങില്‍ ബോചെയുടെ മാതാവ് സിസിലി ദേവസ്സിക്കുട്ടി ദീപം തെളിയിച്ചു. സിനിമാതാരം മാളവിക സി. മേനോനും പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും മുഖ്യാതിഥികളായിരുന്നു. രാജലക്ഷ്മി റെനീഷ് (വൈസ് പ്രസിഡണ്ട്, പഞ്ചായത്ത്), നിഷ വേണു വാര്‍ഡ് മെമ്പര്‍), എം.പി സലിം (ആള്‍ കേരള ഒഫ്താല്‍മിക് അസോസിയേഷന്‍ പ്രസിഡണ്ട്), സച്ചുലാല്‍ (ആള്‍ കേരള ഒഫ്താല്‍മിക് അസോസിയേഷന്‍ സെക്രട്ടറി), തോമസ് (ഹെഡ്, ബോചെ ആര്‍.എക്സ് ഒഫ്താല്‍മിക് ലെന്‍സ് ), മോഹന്‍ദാസ് (ജി.എം, ബോചെ ആര്‍.എക്സ് ഒഫ്താല്‍മിക് ലെന്‍സ്), ഗോപാലകൃഷ്ണന്‍ (സി ഇ ഒ, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), അനില്‍ സി. പി. (ജി..എം, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), ബോസ് ചെമ്മണൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബോചെ ലെന്‍സിന്റെ വിശാലമായ ഒഫ്താല്‍മിക് മാനുഫാക്ചറിങ് തൃശൂര്‍ ചിറ്റിശ്ശേരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിര്‍മ്മിത ബുദ്ധിയുടെയും ഡിജിറ്റല്‍ ഫ്രീഫോം ടെക്നോളജിയുടെയും സഹായത്തോടെ അമേരിക്കന്‍ ലെന്‍സ് കട്ടിങ് മെഷീന്‍, സ്വിസ് നിര്‍മ്മിത കോട്ടിങ് മെഷീന്‍ എന്നിങ്ങനെ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലെന്‍സുകളുടെ നിര്‍മ്മാണം. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ഇനിമുതല്‍ ബോചെ ലെന്‍സുകള്‍ ലഭ്യമാകുമെന്ന് ബോചെ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group