ചൊക്ലി രാമവിലാസം
ഹയർസെക്കൻഡറി
സ്കൂൾ മുൻ അധ്യാപകൻ
കെ. കുമാരൻ മാസ്റ്റർ നിര്യാതനായി
അണിയാരം : പൗരപ്രമുഖനും വാഗ്മിയും അണിയാരത്തെ പ്രഥമ ബിരുദധാരിയും ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകനുമായ കാരയിൽ കുമാരൻ മാസ്റ്റർ (90)നിര്യാതനായി ;
അവിഭക്ത മദ്രാസ് സംസ്ഥാനത്തിൽ മട്ടന്നൂരിൽ സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
ചെന്നൈ എഗ്മൂറിലെ സർക്കാർ ആശുപത്രിയിലും മുംബൈ ശാന്ത ക്രൂസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എയർലൈൻസ് ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൈസൂരിലെ റീജണൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ, ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് അധ്യാപനത്തിൽ വിദഗ്ധ പരിശീലനം നേടി.
നിരവധി തവണ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകർക്കായുള്ള റിസോഴ്സ് അധ്യാപകനായിരുന്നിട്ടുണ്ട്.
വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. അണിയാരം ഗുരുദേവ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ. അനവധി തവണ അണിയാരം ശിവക്ഷേത്ര ഭരണസമിതി അംഗമായിട്ടുണ്ട്.
ഭാര്യ - ശാരദ. മകൾ - കെ ഷീല (റിട്ട.അധ്യാപിക കടവത്തൂർ വി.എച്ച്.എസ്.എസ്). മരുമകൻ - പരേതനായ വി കെ സുരേഷ് (റിട്ട.മാനേജർ സിൻഡിക്കേറ്റ് ബാങ്ക്). സഹോദരി - പരേതയായ കൗസല്യ (റിട്ട.പ്രധാനാധ്യാപിക എലാങ്കോട് ഈസ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group