അരികുവത്‌കൃതരെ ചേർത്തുപിടിക്കുന്ന പ്രയത്നത്തിന് കേരളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനാണ് (നിപ്മർ) ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന പുരസ്കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പകർച്ചേതര വ്യാധികളുടെ മേഖലയിലും സഹായക സാങ്കേതികവിദ്യാ മേഖലയിലും നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് നിപ്മറിനെ യുഎൻ പുരസ്കാരത്തിന് അർഹമാക്കിയത്.
ഭിന്നശേഷിയുള്ളവർക്ക് ലോകോത്തര നിലവാരമുള്ള പുനരധിവാസ സൗകര്യങ്ങളൊരുക്കുന്ന നിപ്മറിനെ തേടിയെത്തുന്ന നേട്ടങ്ങളിൽ ഏറ്റവും പുതിയതാണ് യുഎൻ കർമ്മസേന പുരസ്കാരം. രാജ്യത്ത് ആദ്യമായി ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം ഒരുക്കിയ നിപ്മറിനെ ലോകാരോഗ്യ സംഘടനയുടെ സഹായക സാങ്കേതികവിദ്യാ പരിശീലന പരിപാടിയ്ക്കും തിരഞ്ഞെടുത്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group