ഇങ്ങോട്ട് കിട്ടുന്നതല്ല. അങ്ങോട്ട് കൊടുക്കുന്നതാണ്നേട്ടം:
ഷാഫി പറമ്പിൽ
തലശ്ശേരി: നാമെന്താണ് മറ്റുള്ളവർക്ക് കൊടുത്തതെന്നതാണ്, നമ്മുടെ നേട്ടമായി കാണേണ്ടതെന്ന് നേടിയതെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. കൊടുക്കുകയെന്നതി
നർത്ഥം ധനത്തിലധിഷ്ഠിതമെന്നതല്ല. അതിനുമപ്പുറം ഒരു വാക്കിൽ,, ഒരുചിരിയിൽ, ഒരു സാന്തന സ്പർശത്തിലുമെല്ലാം കൊടുക്കലിന്റെ മഹത്വമുണ്ട്.ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം മികച്ച സാമൂഹ്യ പ്രവർത്തകയെന്ന നിലയിൽ പി. ഷമീമ ടീച്ചർക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു എം.പി. കണ്ണൂർ കോർപ്പറേഷൻ കൗൺസിലിലെ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സണായ ശമീമ,കേരള സ്റ്റേറ്റ് വഖഫ് ബോഡിലെ ആദ്യ വനിതാ അംഗവും, കണ്ണൂർ ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറിയും, വിധവകൾക്കും ആലംബഹീനർക്കും സങ്കേതമായ അത്താണിയുടെ ജനറൽ സെക്രട്ടറിയുമാണ്.
പതിനായിരം രൂപയും ആദരഫലകവും അടങ്ങിയതാണ് പുരസ്കാരം.
തനിക്ക് ലഭിച്ച 10,000 രൂപയുടെ അവാർഡ്, സി.എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി അവാർഡ് ജേതാവ് ഷാഫി പറ സിലിനെ ഏൽപ്പിച്ചു.
തലശ്ശേരി പാർക്കോ റസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പി.എം.സി. മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ. എ.ലത്തീഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. റിട്ട. പ്രിൻസിപ്പാൾ എം.കാസിം
പ്രൊഫ: എ.പി. സുബൈർ, ചാലക്കര പുരുഷു, സംസാരിച്ചു.
പി.ഷമീമ മറുഭാഷണം നടത്തി.പി.എം.
അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം:പി.ഷമീമ ടീച്ചർക്ക് ഷാഫി പറമ്പിൽ എം.പി. പുരസ്ക്കാരം നൽകുന്നു.
കതിരൂർ ബേങ്ക് പുരസ്‌കാര
സമർപ്പണം 21ന് ശനിയാഴ്ച
തലശ്ശേരി: സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരമാരേയും സാഹിത്യകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിന്
കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ഏർപ്പെടുത്തിയ വി.വി.കെ - ഐ.വി ദാസ് പുരസ് ക്കാര സമർപ്പണം നാളെ ( 21 ന് ശനിയാഴ്ച) രാവിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര നടി ഗായത്രി വർഷ മുഖ്യാതിഥിയായിരിക്കും. കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി സനിൽ, സഹകരണ വകുപ്പ് ജോയൻ്റ് രജിസ്ട്രാർ വി.ശാമകൃഷ്ണൻ സംസാരിക്കും.2022,2023 വർഷങ്ങളിലെ വി.വി.കെ പുരസ്കാരം കെ.ജി ശങ്കരപ്പിള്ള, ബെന്യാമിൻ എന്നിവരും സമാന വർഷങ്ങളിലെ ഐ.വി ദാസ് സ്മാരക പുരസ്കാരം മനോഹരൻ മൊറായി , ഡോ: അരുൺകുമാർ എന്നിവരുംമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും..
കേരളത്തിൽ സഹകരണ മേഖലയിൽ ആദ്യമായി സാഹിത്യ-മാധ്യമ പുരസ്കാരം ഏർപ്പെടുത്തിയത് കതിരൂർ സർവ്വീസ് സഹകരണ ബേങ്കാണെന്നും, ബാങ്കിന്റെ പ്രവർത്തനപഥത്തിലെ മികവാർന്ന പ്രവർത്തനത്തിന് ഏറ്റവും വലിയ അംഗീകാരം ലഭിച്ച വേള യിൽ സംഘടിപ്പിക്കുന്ന അവാർഡ് ദാന ചടങ്ങ് കൂടുതൽ അഭിമാന
കരമാണെന്നും പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുരസ്കാര സമർപ്പണ ചടങ്ങിന് പിന്നാലെ അതേ വേദിയിൽ ബന്യാമിൻ, ഡോ. അരുൺ കുമാർ എന്നിവർ സംബന്ധിക്കുന്ന സംവാദവും നടക്കും. മുൻകൂട്ടി പേര് രജിസ്ടർ ചെയ്യുന്നവർക്ക് സംവാദത്തിൽപങ്കെടുക്കാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം നൽകും. വാർത്താ സമ്മേളനത്തിൽ സിക്രട്ടറി പി.സുരേഷ്‌ബാബു,, കൺവീനർ പൊന്ന്യം ചന്ദ്രൻ,അഡ്വ.കെ.കെ.രമേഷ്, കെ കെ.കുമാരൻ മാസ്റ്റർ, പി.പ്രസന്നൻ എന്നിവരും പങ്കെടുത്തു
ബാങ്ക് ഹെഡ് ഓഫീസും ഓഡിറ്റോറിയവും
മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്യും.
തലശ്ശേരി :കോടിയേരി സർവ്വീസ് സഹകരണ ബേങ്ക് നങ്ങാറത്ത് പിടികയിലെ വയലളം ബ്രാഞ്ചിൽ പണിത ഹെഡ്ഡാഫീസും ഓഡിറ്റോറിയവും നാളെ (ശനിയാഴ്ച്‌ച) രാവിലെ 11. മണിക്ക് സഹകരണ വകുഷ് മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യും..ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ മുഖ്യാതിഥിയാവും. പ്രതിസന്ധികളും തിരിച്ചടികളും അതിജീവിച്ച് അഭിവൃദ്ധി നേടിയ സഹകരണ ബാങ്കിനിപ്പോൾ പ്രശംസനിയമായി പ്രവർത്തിക്കുന്ന 8 ബ്രാഞ്ചുകളുണ്ട്. 292 കോടി പ്രവർത്തന മൂലധനം ബാങ്കിനുണ്ട്. വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഇടപെട്ട് നാടിനായി നിരവധി സേവന പ്രവർത്തനങ്ങൾ നൽകിവരികയാണെന്ന് പ്രസിഡണ്ട് എം.കെ. താഹിർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഹെഡാഫീസിൽ സജ്ജീകരിച്ച ഓഡിറ്റോറിയം റബ്കോ ചെയർമാൻ കാരായി രാജനും, ഡൈനിംഗ് ഹാൾ നഗരസഭാ മുൻ ചെയർമാൻ സി.കെ.രമേശനുംമീറ്റിംഗ് ഹാൾ വി രാമകൃഷ്ണനും ഉത്ഘാടനം ചെയ്യും. എ.കെ. ഉഷ ആദ്യ നിക്ഷേപം സ്വീകരിക്കും. സിക്രട്ടറി പി. അനിൽ കുമാർ, യു. ബ്രിജേഷ്, പി.രാമചന്ദ്രൻ, തയ്യിൽ രാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
ഫ്ലയർ സാമൂഹോത്സവം 21 ന്
മാഹി:പള്ളൂർ സബർമതി ട്രസ്റ്റ് സംഘടിപ്പിക്കുന്ന പള്ളൂരിൻ്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 സപ്തംബർ 21 ന് ഉച്ചയ്ക്ക് 2.30 മുതൽ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 5.30 ന് നടക്കുന്ന ഫ്ലയർ സാംസ്കാരിക സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ് പള്ളൂർ അധ്യക്ഷത വഹിക്കും. നാടക കൃത്ത് സുരേഷ് ബാബു ശ്രീസ്ഥ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും കലാമേളയായ വയോഫെസ്റ്റ് & ഇൻക്ലൂസീവ് ഫെസ്റ്റ്, ജീവകാരുണ്യ പ്രവർത്തകൻ വിശ്വൻ തിരൂർ ഉദ്ഘാടനം ചെയ്യും. സുരേഷ് കുനിയിൽ അധ്യക്ഷത വഹിക്കും. ചിത്രകരൻ കെ.പി. സുരേന്ദ്രനാഥ്., സാമൂഹ്യ പ്രവർത്തക ആൻസി ഈപ്പൻ എന്നിവർ പങ്കെടുക്കും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനദാനവും നടക്കും. നിജിൽ രവീന്ദ്രൻ, ഗിരിജ ടീച്ചർ, പ്രദീപ് കൂവ, അസീസ് ഹാജി, ജിൻല മേരി, അയ്യപ്പസുര തുടങ്ങിയവരെ ആദരിക്കും. രാത്രി 7.30 മുതൽ നവീൻ പനങ്കാവ് അവതാരകനായി എത്തുന്ന ഫ്ലയർ നൈറ്റിൽ അമൃത ടി.വി സൂപ്പർ ഡ്യൂപ്പർ റിയാലിറ്റി ഷോ വിന്നർ ജയപ്രകാശ് നെടുമങ്ങാട് & ജ്യോതിഷ് മട്ടന്നൂർ ടീം നയിക്കുന്ന ഫിഗർ ഷോ, ശാർങധരൻ കൂത്തുപറമ്പിന്റെ ലൈവ് മിമിക്രി ഷോ, സ്പോട്ട് ഡബ്ബിംഗ്, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ശ്രീനാഥിന്റെ ഓടക്കുഴൽ ഫ്യൂഷൻ, നൂപുരധ്വനി നടനകലാ ക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സംഗീത നിശ, പള്ളൂർ ശ്രീലയം മ്യുസിക് ബാന്റിന്റെ കരോക്കെ ഗാനമേള, സമത്വശ്രീ മിഷൻ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ഡോ.മഹേഷ് പള്ളൂർ,
സുരേഷ് കുനിയിൽ, പി.പി.ആശാലത ,ലത്തീഫ് ഈസ്റ്റ് പള്ളൂർ,പി.വി.ലിഖിന.
അഷിത ബഷീർ സംബന്ധിച്ചു..
വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരണപ്പെട്ടു.
മാഹി:പുന്നോൽ സഹകരണ ബാങ്കിനടുത്ത് ബാലിക ട്രെയിൻ തട്ടി മരണപ്പെട്ടു.
പുന്നോൽ റെയിൽവെ ഗെയിറ്റിന് സമീപം 'ഹിറ' ഹൗസിൽ ഇസ (17)യെയാണ് ഇന്നലെ പുലർച്ചെ 2.30 ന് റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മറ്റൊരു ടെയിനിൻ്റെ ലോക്കോ പൈലറ്റാണ് റെയിൽവെ അധികൃതരെ വിവരമറിയിച്ചത്.ഉടൻ ന്യുമാ ഹി പൊലീസ് എത്തി മൃതദേഹം തലശ്ശേരി ഗവ : ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശാരീരിക രോഗമുള്ളതായി സൂചനയുണ്ട്.പിതാവ്:
പുന്നോൽ ഫക്രുദ്ധീൻ മൻസിലിൽ പി എം അബ്ദുന്നാസർ.
പഴയങ്ങാടി വാഹിവുദ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
മാതാവ്: മൈമൂന (ഉമ്മുല്ല )
സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന ( ദുബായ് )
അധ്യാപക നിയമനം
ചൊക്ലി :രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ബോട്ടണി , എച്ച് എസ്.എസ്.ടി. മാത്‍സ്(ജൂനിയർ ) തസ്തികകളിൽ ഗസ്റ്റ് ടീച്ചറെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്ക് സ്കൂളിൽ ഇന്റർവ്യു വിന് ഹാജരാവേണ്ടതാണ്
സൌജന്യ നേത്ര പരിശോധനാ ക്യാമ്പ് 22 ന്
തലശ്ശേരി: ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസിൻ്റെ നേതൃത്വത്തിൽ കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയവും സംഘടിപ്പിക്കുന്നു. ശാസ്ത്രക്രിയ ആവശ്യമായിവരുന്നവർക്ക് സൗജന്യമായി ശാസ്ത്രക്രിയ, താമസം, ഭക്ഷണം, കറുത്ത കണ്ണട വിതരണം തുടങ്ങിയവ ലഭ്യമാക്കും.. കാവുംഭാഗം ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത് . ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പിൽ കണ്ണ് പരിശോധന നടക്കുക. തലശ്ശേരിയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ദരായ ഡോക്ടർമാരാണ് ക്യാമ്പിൽ പരിശോധന നടത്തുന്നത് . അന്നേ ദിവസം കാലത്ത് മുതൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ചായിരിക്കും മുൻഗണന ലഭിക്കുക. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്‌തുകൊടുക്കും, അതോടനുബന്ധിച്ചുള്ള ആശുപത്രിയിലെ താമസം, ഭക്ഷണം, എന്നിവയും ആശുപത്രിയിൽ നിന്നും തിരിച്ചു പോകുമ്പോൾ വീട്ടിൽ നിന്നും ഉപയോഗിക്കാവുന്ന മരുന്നും ,പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കുന്ന കറുത്ത കണ്ണടയും തീർത്തും സൗജന്യമായി നൽകും.ക്യാമ്പിൽ പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് മുമ്പായി സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും കണ്ണടകൾ നിർദ്ദേശിക്കുന്നവർക്ക് കോംട്രസ്റ്റ് കണ്ണട ഷോപ്പിന്റെ ആഭിമുഖ്യത്തിൽ കുറഞ്ഞ നിരക്കിൽ (250-300) കണ്ണടകൾ വിതരണം ചെയ്യും -.കണ്ണട ആവശ്യമുള്ളവർക്ക് ക്യാമ്പ് ദിവസം പണമടച്ച് കണ്ണടയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസിൻ്റെ പ്രസിഡണ്ട് സെൻസെയ് സി എൻ മുരളിയുടെ അദ്ധ്യക്ഷതയിൽ തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ ക്യാമ്പിൻ്റെ ഉദ്ഘാടനംനിർവ്വഹിക്കും, . രജിസ്ട്രേഷൻ സംബന്ധമായ വിശദ വിവരങ്ങൾക്ക് 9847151312, 9995529662 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സി.കെ.സുനാലിനി നിര്യാതയായി.
തലശ്ശേരി :വീനസ് കോർണർ കൂവക്കാട് ഹൗസിൽ സി.കെ. സുനാലിനി (73) ഹൈദരബാദിൽ നിര്യാതയായി. ഭർത്താവ്: പി.എം. ഭൂപാലൻ.(റിട്ട. മധുര കോട്സ് >മക്കൾ: ബബിത് (യു.എസ്.എ) സുചിത്ര (യു.എസ്.എ) മരുമകൾ: നിഷ്ഠ
സഹോദരങ്ങൾ: സി.കെ.സുരേന്ദ്രൻ , സി.കെ.സുജിത ,സി കെ ലത
സംസ്കാരം: ശനിയാഴ്ച ഹൈദരബാദിൽ
കതിരൂർ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി
രജിസ്റ്റർ രണ്ടാംഘട്ട പുസ്തക പ്രകാശനം
കതിരൂർ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ രണ്ടാംഘട്ട പുസ്തക പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു...
കെ വി പവിത്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബയോഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ ശ്രീമതി സുഗത പദ്ധതി വിശദീകരിച്ചു.. വൈസ് പ്രസിഡണ്ട് സനില പി രാജ് അധ്യക്ഷത വഹിച്ചു..
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ സാവിത്രി.. ഭാസ്കരൻ കൂരാറത്ത്..റംസീന എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു... ചടങ്ങിൽ വെച്ച് സ്വച്ഛത ഹി സേവ പോസ്റ്റർ പ്രകാശനവും ബിനോയ് കുര്യൻ നിർവഹിച്ചു.
രോഹിണി നിര്യാതയായി.
തലശ്ശേരി:
ധർമടം മാരിയമ്മൻ കോവിലിന് സമീപം മടയന്റെ വളപ്പിൽ ടി.കെ. രോഹിണി (81) നിര്യാതയായി.
ഭർത്താവ്: പരേതനായ പി.കെ. മാധവൻ.
മക്കൾ: സരോജിനി, രഘുനാഥ്, വിജയലക്ഷ്‌മി, രതീഷൻ.
മരുമക്കൾ: ചന്ദ്രൻ, റീജ, ഭാസ്കരൻ, സിന്ധു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
കെ.സി. ചന്ദ്രൻ നിര്യാതനായി.
തലശ്ശേരി:നരവൂർ തെക്കേലമുക്ക് തരശ്ശിയിൽ പറമ്പ് കെ.സി.ചന്ദ്രൻ (75) നിര്യാതനായി. പുല്യോട് കാരക്കുന്നിൽ പരേതരായ ശങ്കരൻ ആചാരിയുടെയും നാണിയുടെയും മകനാണ്.ഭാര്യ: പങ്കജ. സഹോദരങ്ങൾ: ദേവൂട്ടി, പത്മനാഭൻ , ശോഭ, ശൈലജ, മോഹനൻ, പ്രേമൻ, പരേതരായ കാർത്ത്യായനി, വത്സല.
എസ്.ഐ.ഒ മേഖല സമ്മേളനംഇന്ന്
തലശ്ശേരി : 'ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല സമ്മേളനം വെള്ളിയാഴ്ച തലശ്ശേരിയിൽനടക്കും.. ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അമീൻ മമ്പാട്, നിയാസ് വേളം ,ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സാജിദ് നദ്‌വി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശബീർ എടക്കാട്, ജി ഐ ഒ ജില്ലാ പ്രസിഡന്റ് ആയിഷ സി കെ എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഇക്ബാൽ , സെക്രട്ടറി ഇൻത്തിഹാബ് ,എൻ സി ബഷീർ ,എ സി എം ബഷീർ സംസാരിക്കും.
ഫലസ്തീനിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയും ഇന്ത്യയിൽ പൗരത്വം നിഷേധവും ബുൾഡോസർ രാജും അടക്കമുള്ള വംശീയ പദ്ധതികൾ തുടർന്ന് കൊണ്ടേയിരിക്കുമ്പോൾ സയണിസ്റ്റ് ഭീകരതക്കും ഹിന്ദുത്വ വംശീയതക്കും എതിരെയുള്ള ശക്തമായ പ്രതിരോധമായി മേഖല സമ്മേളനം അടയാളപ്പെടുത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group