ബുൾഡോസർ രാജിനെതിരെ കോടതി വിധി സ്വാഗതാർഹം ഐ എൻ എൽ

ബുൾഡോസർ രാജിനെതിരെ കോടതി വിധി   സ്വാഗതാർഹം ഐ എൻ എൽ
ബുൾഡോസർ രാജിനെതിരെ കോടതി വിധി സ്വാഗതാർഹം ഐ എൻ എൽ
Share  
2024 Sep 19, 03:02 PM
VASTHU
MANNAN
laureal

ബുൾഡോസർ രാജിനെതിരെ

കോടതി വിധി 

സ്വാഗതാർഹം ഐ എൻ എൽ

കോഴിക്കോട്: ഉത്തരേന്ത്യൻ സംസ്ഥാനസർക്കാറുകൾ അനധികൃത നിർമ്മാണം ആരോപിച്ച് വീടുകളും കെട്ടിടങ്ങളും വൻതോതിൽ പൊളിച്ചു നീക്കുകയും താമസക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന ബുൾഡോസർ രാജിനെതിരെ കോടതി വിധി സ്വാഗതാർഹമാണെന്ന് ഐ എൻ എൽ കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. നിയമത്തെ ബുൾഡോസറു കൊണ്ട് ഇടിച്ചു നിരത്തുന്നതിന് തുല്ല്യമാണ് ബുൾഡോസർ രാജെന്ന് കുറ്റപ്പെടുത്തിയ കോടതി രാജ്യത്തെ നിയമസംഹിതകൾക്കനുസരിച്ച് വേണം സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കേണ്ടതെന്നും വിലയിരുത്തുകയും ചെയ്തു.

സംസ്ഥാന പ്രസിഡന്റ് അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശോഭാ അബൂബക്കർ ഹാജി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സി പി അബ്ദുള്ളക്കോയ, കിസാൻലീഗ് സംസ്ഥാന സെക്രട്ടറി യു പി അബൂബക്കർ , പ്രസിഡന്റുമാരായ എയർലൈൻസ് അസീസ്, ടി പി അബൂബക്കർ ഹാജി, കുഞ്ഞാദു, സെക്രട്ടറി നരേന്ദ്രൻ മാവൂർ തുടങ്ങിയവർ ,സമകാലിക രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

സംസ്ഥാന കമ്മറ്റിയുടെ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്കുള്ള കോഴിക്കോട് നോർത്തു മണ്ഡലത്തിന്റെ സഹായം ജനറൽ സെക്രട്ടറി റഹീം മൂഴിക്കൽ കൈമാറി. പ്രസ്തുത യോഗത്തിൽ ജനറൽ സെക്രട്ടറി ഒ പി അബ്ദുൽ റഹിമാൻ സ്വാഗതവും ട്രഷറർ പി എൻ കെ അബ്ദുള്ള നന്ദിയും പറഞ്ഞു.


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2