തിരുവനന്തപുരം: വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍.സി.പി.യില്‍ വലിയ നീക്കങ്ങള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ഇക്കാര്യങ്ങള്‍ സംസാരിച്ചു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് പാര്‍ട്ടി നീക്കം. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രന്‍.
തോമസ് കെ. തോമസിനെ ഒരുവര്‍ഷത്തേക്കെങ്കിലും മന്ത്രി പദവിയില്‍ നിര്‍ത്തണമെന്ന് എന്‍.സി.പി.യുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എം.എല്‍.എ. സ്ഥാനവും ഒഴിയുമെന്ന എ.കെ. ശശീന്ദ്രന്റെ നിലപാട് പാര്‍ട്ടിയെ തലവേദനയിലാക്കുന്നു. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രിസ്ഥാനം മാറ്റുന്നത് സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി കഴിഞ്ഞദിവസം ജില്ലാ അധ്യക്ഷന്മാരുടെ യോഗം കൊച്ചിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. അതില്‍ ഒന്‍പത് ജില്ലകളില്‍നിന്നുള്ള അധ്യക്ഷന്മാരും ശശീന്ദ്രനെ മാറ്റണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പി.സി.ചാക്കോ കേന്ദ്ര നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിരിക്കുകയാണ്. News:Mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group