ചരമപേജ് നോക്കും; കൊല്ലംകാരി റിൻസി
മരണവീട്ടിൽ ബന്ധുവായി എത്തി
മോഷണം നടത്തി മടങ്ങും!
കൊച്ചി: മരണവീട്ടിൽ ബന്ധുവായി കയറിച്ചെന്ന് മോഷണം.
കൊല്ലം സ്വദേശിനി റിൻസി അറസ്റ്റിൽ. മരണം നടക്കുന്ന വീടുകൾ പത്രവാർത്തകളിലൂടെയാണ് യുവതി കണ്ടെത്തുന്നത്.
ശേഷം കവർച്ച നടത്തും. കഴിഞ്ഞദിവസം എളമക്കരയിലെ വീട്ടിൽ നിന്നും 14 പവൻ കവർന്ന കേസിലാണ് റിൻസിയെ അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരിൽ മറ്റൊരു വീട്ടിൽ മോഷണം നടത്തിയ കേസിലും കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് കണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പരാതിക്കാരൻ ജെൻസൻ പറഞ്ഞു.
ജെൻസന്റെ വീട്ടിൽ റിൻസി എത്തുന്നത് മെയ് മാസത്തിലാണ്.
ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അപരിചിതയായ സ്ത്രീയെ കണ്ടെങ്കിലും അകന്ന ബന്ധുവാകാം എന്നു കരുതി. രാത്രിയോടെയാണ് വീട്ടുകാർക്ക് മോഷണം നടന്ന വിവരം അറിയുന്നത്. മുറിയിൽ സൂക്ഷിച്ച 14 പവൻ സ്വർണം നഷ്ടപ്പെട്ടു. അടുത്തദിവസം സിസിടിവിയിൽ റിൻസിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാലും പലരെയും സംശയമായതിനാലും പരാതി വേണ്ടെന്നുവച്ചു. പിന്നീട് ന്യൂസ് റിപ്പോർട്ട് കണ്ടപ്പോൾ പ്രതിയെ ഉറപ്പിക്കുകയായിരുന്നു. പത്രവാർത്തയിലൂടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പുതുക്കലവട്ടം സ്വദേശിയുടെ മരണവാർത്ത റിൻസി അറിഞ്ഞത്
മരണവീട്ടിൽ മോഷണം
: യുവതി പിടിയിൽ
23 August, 2024 | 12:19 AM
പെരുമ്പാവൂർ: മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്കൽ ആന്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്.
മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയും വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിൽ പോയ തക്കത്തിന് മോഷണം നടത്തുകയായിരുന്നു. ജോലിക്കാരി മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്.
മോഷണം നടത്തിയ ഉടൻ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വൈറ്റിലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
എ.എസ്.പി മോഹിത് റാവത്തിന്റെ നിർദ്ദേശത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.കെ സുധീർ, എസ്.ഐ പി.എം റാസിക്ക്, സി.പി.ഒമാരായ പി.എസ് ഷിബിൻ, ഷഹാന സലിം തുടങ്ങിയവരാണുണ്ടായിരുന്നത്.
പലനാൾ കള്ളൻ ഒടുവിൽ
പിടിയിൽ, തട്ടിപ്പ് വീരനെ
കൈയോടെ പൊക്കി
വ്യാപാരികൾ
കിഴക്കമ്പലം: ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായ തട്ടിപ്പ് നടത്തി മുങ്ങി നടന്ന വിരുതനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറി കുന്നത്തുനാട്ടിലെ വ്യാപാരികൾ.
കാക്കനാട് മരോട്ടിചുവട് അല്ലേഡിയം ബംഗ്ളാവിൽ സന്ദീപ് മേനോൻ (30) ആണ് പിടിയിലായത്. തട്ടിപ്പിന് വിധേയരായവർ വ്യാപാരി വ്യവസായി സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് ഇയാളെ പിടികൂടുന്നതിലേക്ക് നയിച്ചത്.
വ്യാപാര സ്ഥാപനങ്ങളിലെത്തി വിവിധ ഉത്പന്നങ്ങൾ വാങ്ങാനുള്ള വലിയ ഓർഡർ നൽകിയ ശേഷം തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങി നില്ക്കുന്ന പിതാവിന്റെ ഗൂഗിൾ പേ തകരാറിലായെന്ന് പറഞ്ഞ് സ്ഥാപന ഉടമയോട് 1000 മുതൽ 25000 രൂപ വരെ വാങ്ങി മുങ്ങുകയാണ് രീതി.
സ്ഥാപന ഉടമയുടെ വിശ്വാസ്യത നേടാൻ പിതാവിനെന്ന വ്യാജേന ഫോൺ ചെയ്ത് വിശ്വാസമാർജിച്ചാണ് തട്ടിപ്പ്. ചെറിയ തുക തട്ടിക്കുന്നതിനാൽ പരാതി നൽകാൻ പലരും മെനക്കെടാത്തതാണ് തട്ടിപ്പ് വ്യാപകമാക്കാൻ ഇടയായത്.
അപ്പന്റെ ഗൂഗിൾ പേ വർക്കാവുന്നില്ല
അടവ് ഒന്ന്, തുക പലത്
കഴിഞ്ഞ ദിവസം പള്ളിക്കരയിലെ ഹോട്ടലിലെത്തി പൊറോട്ടയും കറികളും ഓർഡർ ചെയ്ത് എടുത്ത വയ്ക്കുന്ന സമയത്തിനിടെ മീൻ കടയിൽ നില്ക്കുന്ന പിതാവിന്റെ ഗൂഗിൾ പേ തകരാറിലെന്ന് പറഞ്ഞ് 1500 രൂപ വാങ്ങി മുങ്ങിയിരുന്നു .
മുളന്തുരുത്തിയിൽ പലവ്യഞ്ജനകടയിൽ അരിയും വെളിച്ചെണ്ണയും ഓർഡർ ചെയ്ത ശേഷം 2500 രൂപ തട്ടിയെടുത്തിരുന്നു.
ഇന്നലെ കിഴക്കമ്പലത്ത് ഇലക്ട്രിക്കൽ ആൻഡ് സാനിട്ടറി ഷോപ്പിലെത്തി 25000 രൂപയുടെ സാധനങ്ങൾ വാങ്ങി സമാന തട്ടിപ്പിന് ശ്രമം നടത്തി, കടയുടമയുടെ കൈയിൽ തൽസമയം പണം ഉണ്ടാകാത്തതിനാൽ. തൊട്ടടുത്ത ഇറച്ചി കടയിലെത്തി 10 കിലോ ഇറച്ചി ഓർഡർ ചെയ്ത ശേഷം വീണ്ടും തട്ടിപ്പിന് ശ്രമം നടത്തി.
അവരും തുക നൽകിയില്ല. വീണ്ടും കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിലെത്തി 3000 രൂപയുടെ മരുന്ന് വാങ്ങി അവിടെയും തട്ടിപ്പിന് ശ്രമിച്ചു.
ഇവിടെ നിന്നും പണം കിട്ടാതെ വന്നതോടെ കിഴക്കമ്പലം ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിലെത്തി സമാന തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.
ഇതിനിടെ വ്യാപാരി വ്യവസായി സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇയാൾക്കെതിരെയുള്ള തട്ടിപ്പ് സംഭവങ്ങളും ഫോട്ടോയും വന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികൾ തടഞ്ഞു വെച്ച് കുന്നത്തുനാട് പൊലീസിന് കൈമാറി. ഇയാളുടെ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിലവിൽ തട്ടിപ്പ് സംബന്ധിച്ച് കേസുള്ള എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. ജില്ലയിൽ ഒട്ടു മിക്ക സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group