
യൂത്ത് കോൺഗ്രസിൽ വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി
കോഴിക്കോട് ചേളന്നൂരിൽ യൂത്ത് കോൺഗ്രസിൽ വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി. മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റിയെന്ന് പ്രസിഡണ്ട് ദിവാനന്ദ് പറഞ്ഞു. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് പരാതിയെന്ന് ആരോപണ വിധേയനായ അശ്വിൻ പറയുന്നു.
വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ പണസമാഹരണം നടത്തി, വകമാറ്റി ചെലവിട്ടു എന്നതാണ് യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അമൽ ദിവാനന്ദ് പറയുന്നത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിൻ്റെ പേരിൽ പിരിവെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവർ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസിൻ്റെ പേരിൽ ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ചലഞ്ച് കൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവെച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും’ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ എടവലത്ത് വ്യക്തമാക്കി.News courtesy Mangalam

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group