മുക്കാളി ടൗണിൽ കനത്ത വെള്ളക്കെട്ട് ; വാഹനഗതാഗഗതം നിർത്തലാക്കി

മുക്കാളി ടൗണിൽ കനത്ത വെള്ളക്കെട്ട് ; വാഹനഗതാഗഗതം നിർത്തലാക്കി
മുക്കാളി ടൗണിൽ കനത്ത വെള്ളക്കെട്ട് ; വാഹനഗതാഗഗതം നിർത്തലാക്കി
Share  
2024 Jul 30, 08:15 PM
manna

മുക്കാളി ടൗണിൽ 

കനത്ത വെള്ളക്കെട്ട്

വാഹനഗതാഗഗതം

നിർത്തലാക്കി


ചോമ്പാല : ദേശീയ പാതയോട് ചേർന്ന് കിടക്കുന്ന സെൻട്രൽ മുക്കാളി ടൗൺ മഴക്കാലമായതോടെ പതിവ് പോലെ ഇത്തവണയും വെള്ളത്തിൽ മുങ്ങിനിൽക്കുന്നു .

ഒട്ടുമുക്കാൽ പീടിക മുറികളും അടഞ്ഞുകിടക്കുകയാണ് .


പീടികമുറികളിൽ വെള്ളക്കയറ്റമുണ്ടായതോടെ കനത്ത നാശനഷ്ട്ടങ്ങളാണ്  ഇവിടുത്തെ കച്ചവടക്കാർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് .

സെൻട്രൽ മുക്കാളിയിൽ വാഹനഗതാഗതം താൽക്കാലികമായി നിർത്തലാക്കിയതായി ബോർഡ് സ്ഥാപിച്ചിരിക്കുന്നു .

ആളുകൾക്ക് റോഡിലൂടെ നടന്നുപോകാൻ പോലുമാകാത്തനിലയിലാണ് റോഡിൽ വെള്ളം കയറിയിരിക്കുന്നത്.


പ്രായമായവരെയും കുട്ടികളെയും മറ്റും വെള്ളക്കെട്ടിലൂടെ വഴിനടത്തിക്കാൻ സഹായികളായി ധേബാർ സതീശനെപ്പോലുള്ള ഒരുകൂട്ടം ചെറുപ്പക്കാർ രംഗത്തുണ്ട് .

സെൻട്രൽ മുക്കാളിയിലെ ഓവ് ചാലിലെ മണ്ണ് നീക്കിയതിനോടൊപ്പം റോഡിൻ്റെ വശങ്ങളിൽ ചെറിയ ദൂരത്തിൽ ഓവ് ചാൽ നിർമ്മാണവും ഈ അടുത്ത നടക്കുകയുണ്ടായി .


48 ലക്ഷം രൂപ മുതൽമുടക്കുള്ള കർമ്മപദ്ധതി നടപ്പിലാക്കിയെങ്കിലും പതിവിലേറെ ദുരിതമാണ് ഇവണയുമുണ്ടായതെന്ന് കച്ചവടക്കാരും നാട്ടുകാരും പറയുന്നു .


ചോമ്പാൽ പാതിരിക്കുന്നു ,കറപ്പാക്കുന്ന് തുടങ്ങി ഉയരംകൂടിയ സ്ഥലങ്ങളിലെ മഴവെള്ളവും പള്ളിക്കുനിതാഴ വയലിലെ മുഴുവൻ വെള്ളവും കേന്ദ്രീകരിച്ചെത്തുന്നത് സെൻട്രൽ മുക്കാളിയിലെ കാപ്പിലേയ്ക്ക് .


എന്നാൽ ഇപ്പോൾ കാപ്പ് നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് .


പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്ന കാപ്പിൻറെ വിസ്‌തൃതി ഗണ്യമായ നിലയിൽ കുറഞ്ഞതായും പ്രായമായചിലർ ചൂണ്ടിക്കാട്ടുന്നു .

 പണ്ടുകാലങ്ങളിൽ സാമാന്യം വലിയൊരു ജലാശയമായിരുന്നു മുക്കാളിയിലെ ഈ കാപ്പ് എന്ന് വ്യക്തം .


48 ലക്ഷം രൂപ മുടക്കുമുതലായുള്ള കർമ്മപദ്ധതി പൂർണ്ണമായും വിജയിക്കണമെങ്കിൽ മുക്കാളി റയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റയിൽവേ ഓവുപാലത്തിനടിയിലെ ചെളിയും കാലാകാലമായി ചെളിയിലുറച്ചുപോയ കരിങ്കൽച്ചീളുകളും കിളച്ചുമാറ്റി ഓവുപാലത്തിനടിവശം പണ്ടുണ്ടായിരുന്ന നിലയിൽ താഴ്‌ത്തി ശുദ്ധീകരിക്കുകയോ ഓവുപാലം വീതികൂട്ടി പുതുക്കിപ്പണിയുകയോ ചെയ്യാത്ത കാലത്തോളം മുക്കാളിയിലെ കാപ്പിന് ഉ ൾക്കൊള്ളാനാവാത്ത മഴവെള്ളം കിഴക്കോട്ട് ഒഴുകി നീങ്ങില്ലെന്ന് നേരത്തെതന്നെ നാട്ടുകാരിൽ പലരും പറഞ്ഞെങ്കിലും അത്തരം അഭിപ്രായങ്ങൾ അവഗണിക്കപ്പെടുകയാണുണ്ടായത് .


ഫലത്തിൽ 48 ലക്ഷം രൂപ മുടക്കിയ വികസനപ്രവർത്തനം തികച്ചും നഷ്ടക്കച്ചവടമായി എന്ന സാക്ഷ്യപ്പെടുത്തൽ കൂടിയാണ് സെൻട്രൽ മുക്കാളിയിലെ റോഡിൽ കാണുന്ന  ഈ ദുരിതക്കാഴ്ചകൾ 

മുക്കാളി ടൗണിൽ കനത്ത വെള്ളക്കെട്ട് ; വാഹനഗതാഗഗതം നിർത്തലാക്കി

വീഡിയോ കണ്ടാലും 


https://www.youtube.com/watch?v=gZdsdEuOHo4

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan