എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രം കോഴിക്കോട് ടൗണ്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു

എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രം കോഴിക്കോട് ടൗണ്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു
എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രം കോഴിക്കോട് ടൗണ്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു
Share  
2024 Jul 22, 04:11 PM
VASTHU
MANNAN

എം.പി. വീരേന്ദ്രകുമാറിന്റെ

ഛായാചിത്രം കോഴിക്കോട്

ടൗണ്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു


കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രം കോഴിക്കോട് ടൗണ്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു.


എം.പി. വീരേന്ദ്രകുമാറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പാണ് ചിത്രം അനാച്ഛാദനം ചെയ്തത്‌.


ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എക്കാലവും വ്യക്തമായ നിലപാട് ഉണ്ടായിരുന്ന, പല കാര്യങ്ങളും പലരും പഠിക്കുംമുമ്പേ കാര്യം മനസ്സിലാക്കാനും പ്രവചിക്കാനും കഴിയുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാര്‍ എന്ന് ബീന ഫിലിപ്പ് അനുസ്മരിച്ചു.

സംഭവിച്ച് കൂടാത്ത പല കാര്യങ്ങളും രാജ്യത്ത് സംഭവിക്കുന്ന കാലത്ത്, വ്യക്തമായ നിലപാടുകള്‍ അഖിലേന്ത്യാ തലത്തില്‍ കോഴിക്കോട്ടുനിന്നു പറയാന്‍ ഒരാളില്ലാതായി പോയതിന്റെ ശൂന്യത ഇവിടെ ഉണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥലപരിമിതി മറികടക്കാന്‍ ടൗണ്‍ ഹാളിന്റെ ചുമരിലെ ചിത്രങ്ങള്‍ ഡിജിറ്റലാക്കി മാറ്റുമെന്നും മേയര്‍ അറിയിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, മാതൃഭൂമി ഡയറക്ടര്‍- ഓപ്പറേഷന്‍സ് ദേവിക എം.എസ്, സ്വാതന്ത്ര്യസമര സേനാനി പി. വാസു, എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗവാസ് തുടങ്ങി സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് ടൗൺഹാളിൽ എം.പി. വീരേന്ദ്രകുമാറിന്റെ ചിത്രം, മേയർ ഡോ. ബീനാ ഫിലിപ്പ് അനാച്ഛാദനം ചെയ്യുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മാതൃഭൂമി ഡയറക്ടർ, ഓപ്പറേഷൻസ് ദേവിക എം.എസ്, സുഭാഷ് ചന്ദ്രൻ, സ്വാതന്ത്ര്യ സമര സേനാനി പി.വാസു, എം.കെ. ഭാസ്‌ക്കരൻ, വി. കുഞ്ഞാലി, ടി.പി.ദാസൻ, പി.ഗവാസ്, ടി.വി.ബാലൻ, എൻ.സി.മോയിൻകുട്ടി, കെ.സി.ശോഭിത എന്നിവർ സമീപം.

veerendra-kumar-1

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2