900 കോടി രൂപ അനുവദിച്ചു; ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 29 മുതല്‍ വിതരണം ചെയ്യും

900 കോടി രൂപ അനുവദിച്ചു; ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 29 മുതല്‍ വിതരണം ചെയ്യും
900 കോടി രൂപ അനുവദിച്ചു; ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 29 മുതല്‍ വിതരണം ചെയ്യും
Share  
2024 Jul 21, 11:00 PM
VASTHU
MANNAN
laureal

ഒരു മാസത്തെ ക്ഷേമ

പെന്‍ഷന്‍ 29 മുതല്‍

വിതരണം ചെയ്യും


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു .

900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്.

ഇതിൽ രണ്ട് ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചു.

1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരികയാണെന്നും ധനവകുപ്പ് വ്യക്തമാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2