കോഴിക്കോട് ചികിത്സയിലുള്ള മലപ്പുറത്തെ 14കാരന് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് ചികിത്സയിലുള്ള മലപ്പുറത്തെ 14കാരന് നിപ സ്ഥിരീകരിച്ചു
കോഴിക്കോട് ചികിത്സയിലുള്ള മലപ്പുറത്തെ 14കാരന് നിപ സ്ഥിരീകരിച്ചു
Share  
2024 Jul 20, 07:07 PM
VASTHU
MANNAN

മലപ്പുറം സ്വദേശിയായ

14കാരന് നിപ സ്ഥിരീകരിച്ചു


രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പരിശോധനക്ക് പിന്നാലെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലവും പോസിറ്റീവായി. സംസ്ഥാനത്ത് ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്.

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്‌ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി.

പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്.

പരസ്യം ചെയ്യൽ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2