ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു, വിടവാങ്ങിയത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍

ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു, വിടവാങ്ങിയത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍
ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു, വിടവാങ്ങിയത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍
Share  
2024 Jul 18, 12:17 PM
VASTHU
MANNAN

ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധൻ ഡോ. എം.എസ്. വല്യത്താൻ(90) അന്തരിച്ചു.

ഇന്നലെ രാത്രി (ബുധനാഴ്ച) മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്ശ്ത്ലെ ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാൽവുകളുടെ നിർമാണ പ്രക്രിയയിൽ ഡോ. വല്യത്താൻ വഹിച്ച പങ്ക് വളരെവലുതാണ്.

വിദേശത്തുനിന്ന് വലിയ പണംമുടക്കി വാങ്ങിയിരുന്ന വാൽവുകൾ ശ്രീചിത്രയിൽ തന്നെ കുറഞ്ഞവിലയിൽ നിർമിക്കാനുള്ള അദ്ദേ​ഹത്തിന്റെ ശ്രമം വിജയംകണ്ടു. ഇരുപതുവർഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി സ്ഥാനമേറ്റു.

1999 വരെ ഈ പദവിയിൽ തുടർന്നിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയതിനുശേഷമാണ് ഡോ. എം.എസ്. വല്യത്താൻ ആതുരസേവനരം​ഗത്തേക്ക് കടന്നത്. ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദം നേടി. ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിങ്ടൺ, ജോർജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ കൂടുതൽ പരിശീലനം നേടിയ ശേഷം 1972-ൽ ഇന്ത്യയിലേക്ക് തിരികെയെത്തി.




കേരളത്തിൽ

നിച്ച് മാവേലിക്കരയിലെ സർക്കാർ സ്കൂളിലും കേരളസർവകലാശാലയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പഠിച്ച് വളർന്ന തന്റെ സേവനം ഈ നാടിനുതന്നെ നൽകണമെന്ന ദൃഢനിശ്ചയത്തിലാണ് ഡോ. വലിയത്താൻ ഇന്ത്യയിലേക്ക് മടങ്ങിയത്.

1972-ൽ അമേരിക്കയിൽനിന്ന് എത്തിയ ഡോ. വലിയത്താൻ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യശാസ്ത്ര ഗവേഷണ രംഗത്ത് ലോകനിലവാരമുള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്.



ഡോ.വലിയത്താന്റെ നേതൃത്വത്തിൽ ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാൽവ് ഒരു ലക്ഷത്തിലധികം രോഗികളിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രണ്ടു ദശകംകൊണ്ട് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ ചികിത്സാ ഗവേഷണ രംഗങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുക്കാൻ അദ്ദേഹത്തിനായി.



ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിച്ചയാളാണ്. ഇന്ത്യയിലെ ആരോ​ഗ്യമേഖലയ്ക്ക് നൽകിയ സംഭാവന പരി​ഗണിച്ച് 2005-ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു.



രാജ്ത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.




ഹോമി ഭാഭ കൗൺസിലിന്റെ സീനിയർ ഫെലോഷിപ്പോടെ ആയുർവേദ പൈതൃകത്തെക്കുറിച്ച് ഡോ. വലിയത്താൻ നടത്തിയ പഠനങ്ങൾ ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗവേഷണ പരിശ്രമങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജ്ഞാനബോധ്യങ്ങളോടെ ആയുർവേദ ചിന്തകളെ സമീപിക്കുന്ന ഈ പഠനത്തിൽ ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ജ്ഞാനപൈതൃക ഗരിമ അവതരിപ്പിക്കുന്ന മൂന്ന് ബൃഹദ് ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്.


ാർത്താണ്ഡവർമയുടേയും ജാനകിയമ്മയുടേയും മകനായി 1934-ലാണ് ജനനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2