തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആൽമരം വീണ് അപകടം,​ യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആൽമരം വീണ് അപകടം,​ യുവതിയ്‌ക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആൽമരം വീണ് അപകടം,​ യുവതിയ്‌ക്ക് ദാരുണാന്ത്യം
Share  
2024 Jul 17, 12:07 AM
VASTHU
MANNAN

തിരുവനന്തപുരത്ത് കാറിന് മുകളിലേക്ക് ആൽമരം വീണ് അപകടം,​ യുവതിയ്‌ക്ക് ദാരുണാന്ത്യം 

തിരുവനന്തപുരം: പേരൂർക്കടയിൽ കാറിന് മുകളിലേക്ക് വലിയ മരം വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം. കാറിൽ യാത്ര ചെയ്‌തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)​യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർ‌ത്താവിന് പരിക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെ വലിയ ആൽമരം കാറിന് മുകളിലേക്ക് വീണത്. കാർ നിശ്ശേഷം തകർന്നു.മരം വീണയുടൻ തന്നെ യുവതിയുടെ ഭർത്താവിന് പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ മോളിയ്‌ക്ക് സാധിച്ചില്ല. കാർ വെട്ടിപ്പൊളിച്ച ശേഷമാണ് മോളിയെ പുറത്തെടുത്തത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരൂർക്കട-വഴയില റോഡിൽ അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തുണ്ടെന്നാണ് വിവരം.അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയിൽ റോഡിൽ മരംവീണ് വ്യാപകനാശനഷ്‌ടം ഉണ്ടായി. ശക്തമായ മഴയ്ക്കിടെ തൃശൂർ ചീരാച്ചിയിൽ റോഡിലേക്ക് മരം കടപുഴകി വീണു. റോഡിന് സമീപം നിന്നിരുന്ന മാവാണ് കുറുകെ കടപുഴകി വീണത്. ഏറെ തിരക്കുള്ള റോഡിൽ മരം വീഴുന്ന സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡ് സൈഡിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണെങ്കിലും മരക്കൊമ്പ് റോഡിൽ കുത്തിനിന്നതിനാൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. തൃശൂരിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിരക്ഷാസേനയുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒല്ലൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മരം വീണ് മേഖലയിലെ വൈദ്യുതി ലൈനുകളും, കേബിൾ ടി.വി വയറുകളും തകരാറിലായി. ഒരു മണിക്കൂറോളം ഗതാഗത തടസവും അനുഭവപ്പെട്ടു.

പെയ്തൊഴിയാതെ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.


മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വയനാട്ടിൽ എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2