മടപ്പള്ളി അപകടം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്

മടപ്പള്ളി അപകടം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്
മടപ്പള്ളി അപകടം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്
Share  
2024 Jul 12, 07:47 PM
VASTHU
MANNAN

വടകര: മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പിൽ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികളെ ബസിടിച്ച സം

എല്ലാ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. ആജീവനാന്ത കാലത്തേക്കാണ് നടപടി.


വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടിൽ മുഹമ്മദ് ഫുറൈസ് ഖിലാബിനെതിരെയാണ് നടപടി. സംഭവത്തിൽ വടകര ആർ.ടി.ഒ. സഹദേവൻ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് നടപടി.

കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അയ്യപ്പന്‍ എന്ന ബസ് ആണ് വിദ്യാർഥികളെ ഇടിച്ചത്.

രിക്കേറ്റ ശ്രേയ (19), ദേവിക (19), ഹൃദ്യ (19 എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍.

ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് ഒരു ലോറി വേഗതയില്‍ കടന്നുപോയി.

തുടർന്ന് തൊട്ടുപിന്നിലെത്തിയ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു. ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

capture_1720793670

പോലീസ് വാഹനമിടിച്ച് നട്ടെല്ലിന് പരിക്ക്‌; കൈയൊഴിഞ്ഞ് പോലീസ്, ദുരിതക്കിടക്കയിൽ യുവതി

ചെറുതുരുത്തി: പോലീസ് വാഹനമിടിച്ച്‌ നട്ടെല്ലിന്‌ പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിൽ.

പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി(41)യാണ് ബുദ്ധിമുട്ടിലായത്. മേയ് പതിനൊന്നിനായിരുന്നു അപകടം.

രജനിയും സുഹൃത്ത് സുജയും, സുജയുടെ സ്‌കൂട്ടറിൽ കുളപ്പുള്ളിയിലേക്ക്‌ പോയതായിരുന്നു. റോഡിന്റെ വലതുവശത്തെ റോഡിലേക്ക്‌ തിരിയുന്നതിനിടെ കുളപ്പുള്ളി ഭാഗത്തുനിന്നെത്തിയ പോലീസ് ജീപ്പ് സ്‌കൂട്ടറിന്‌ പിന്നിലിടിച്ചു.

സ്കൂട്ടറിനു പിന്നിലിരുന്ന രജനിക്ക് റോഡിലേക്ക്‌ തെറിച്ചുവീണാണ് പരിക്കേറ്റത്. ഒൻപതു തുന്നലുകളിട്ടു. നട്ടെല്ലിനു പൊട്ടലുമുണ്ടായി.

ജീപ്പിൽ പാലക്കാട് ഒറ്റപ്പാലത്തെ സി.ഐ.യും യൂണിഫോമില്ലാത്ത ആളുമാണ് ഉണ്ടായിരുന്നതെന്ന്‌ പറയുന്നു.

യൂണിഫോമില്ലാത്തയാളാണ് വണ്ടി ഓടിച്ചിരുന്നത്.


ഇവർക്ക് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. പോലീസ് ഉദ്യോഗസ്ഥർത്തന്നെ ചികിത്സച്ചെലവു മുഴുവൻ വഹിക്കാമെന്നും കേസൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസം ആശുപത്രി വിട്ടു. 23,000 രൂപയായിരുന്നു ആശുപത്രി ബില്ല്. കൈയിൽ പണമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ തരുമെന്നും പറഞ്ഞ് ഇവർ പോന്നു.


കുറച്ചുദിവസം കഴിഞ്ഞ്‌ ആശുപത്രിയിൽനിന്ന് ബില്ലടയ്ക്കാൻ പറഞ്ഞ് ഫോൺവിളി വന്നു. പോലീസുമായി ബന്ധപ്പെട്ടപ്പോൾ മുഴുവൻ പണം നൽകാമെന്നു പറഞ്ഞതിൽനിന്ന് അവർ പിന്മാറി.

ചർച്ചകൾക്കുശേഷം പകുതി പണം മാത്രം പോലീസ് നൽകി. ബാക്കി തുക രജനി അടയ്ക്കേണ്ടിവന്നു.


നട്ടെല്ലിന്റെ ക്ഷതംമൂലം കിടന്ന കിടപ്പിലാണ് രജനി ഇപ്പോൾ. ആറുമാസമെങ്കിലും വലിയ ജോലികളൊന്നും ചെയ്യരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സുജയുടെ പേരിൽ പോലീസ് കേസെടുത്തു.

രജനി ഷൊർണൂർ പോലീസിലും മറ്റും പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.


സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രജനിയുടെ ഭർത്താവ് രാജഗോപാൽ കൂലിപ്പണിക്കാരനാണ്.

രണ്ട്‌ മക്കളുമുണ്ട്. ചികിത്സച്ചെലവുകൾക്കായും ഏറെ ബുദ്ധിമുട്ടിലാണ്. വാഹനാപകട ഇൻഷുറൻസ് തുകയെങ്കിലും കിട്ടിയിരുന്നെങ്കിൽ വലിയ സഹായമായേനെയെന്ന് ഇവർ പറയുന്നു. മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകി കാത്തിരിക്കുകയാണിവർ.

ഇടിച്ചത്‌ ഒറ്റപ്പാലം സി.ഐ. സഞ്ചരിച്ച വാഹനം

PHOTO :നട്ടെല്ലിനു പരിക്കേറ്റ പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ കിടപ്പിലായ രജനി

capture_1720794664

ഓട്ടോറിക്ഷ ഡ്രൈവര്‍ രോഗിയായ സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ടു; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്


സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെ നടപടിയെടുത്തു.

മലപ്പുറരത്ത് ഒാട്ടോറിക്ഷയില്‍ നിന്ന് രോഗിയും വയോധികയുമായ സ്ത്രീയെ പാതി വഴിയില്‍ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. മലപ്പുറം പെരിന്തല്‍മണ്ണിയിലാണ് യാത്രക്കിടെ രോഗി​യെ പാതിവഴിയില്‍ ഇറക്കിവിട്ടത്. സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ പെരിന്തല‍മണ്ണ കക്കൂത്ത് സ്വദേശി രമേശനെതിരെ നടപടിയെടുത്തു. രമേശന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍റ് ചെയ്തു.

ഇതിനുപുറമെ അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കണം. മൂവായിരം രൂപ പിഴ അടയ്കാനും നോട്ടീസ് നല്‍കി. അങ്ങാടിപ്പുറം സ്വദേശി ശാന്തയെ ആണ് ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടത്.

അവിടെ ബ്ലോക്കാണെന്നും അതുവഴി പോകാൻ സാധിക്കില്ലെന്നും പറഞ്ഞ് ഇവരെ പാതി വഴിയില്‍ ഇറക്കിവിടുകയായിരുന്നു. തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവിടാൻ പോലും തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. പിന്നീട് അമ്മയെ മരച്ചോട്ടിൽ ഇരുത്തിയശേഷം താഴേ പോയിട്ട് മറ്റൊരു ഓട്ടോ വിളിച്ചുകൊണ്ടുവരുകയായിരുന്നു. സ്ട്രോക്ക് വന്ന് ഒരു ഭാഗം തളര്‍ന്ന വയ്യാതായ അമ്മയെ വഴിയിലിറക്കിവിട്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇക്കാരണത്താലാണ് പരാതി നല്‍കിയതെന്നും ശാന്തയുടെ മകള്‍ വ്യക്തമാക്കി.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2