മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരം നൽകുന്ന പൊതുജനങ്ങൾക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ പാരിതോഷികം

മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരം നൽകുന്ന പൊതുജനങ്ങൾക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ പാരിതോഷികം
മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരം നൽകുന്ന പൊതുജനങ്ങൾക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ പാരിതോഷികം
Share  
2024 Jul 11, 02:43 PM
VASTHU
MANNAN

 മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരം നൽകുന്ന പൊതുജനങ്ങൾക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ പാരിതോഷികം


കൊല്ലം: മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു.

കേന്ദ്രസർക്കാർ 2017-ൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നൽകാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. ആരും അപേക്ഷ നൽകാറുമില്ല.


ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്.



pranam

പാരിതോഷികം


മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നൽകണം. ഇത് പിന്നീട് കേന്ദ്ര നർക്കോട്ടിക് കൺട്രോൾബ്യൂറോയിൽനിന്ന് ലഭിക്കും.


പാരിതോഷികം അനുവദിക്കാൻ രണ്ടുതലത്തിൽ സംവിധാനമുണ്ടാകും. വിവരങ്ങൾ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപവരെയും വിവരദായകർക്ക് 60,000 രൂപവരെയും പാരിതോഷികം നൽകാൻ പോലീസ് ആസ്ഥാനത്തെ ഐ.ജി.യെ ചുമതലപ്പെടുത്തി.



drug.1661882243

സംസ്ഥാന ആഭ്യന്തരവകുപ്പിലെ ജോയിൻറ് സെക്രട്ടറി/അഡീഷണൽ സെക്രട്ടറി, പോലീസ് ആസ്ഥാനത്തെ രണ്ട് എ.ഐ.ജി.മാർ എന്നിവർ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ സമിതി.

സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയ്ക്കുമുകളിൽ ഒരുലക്ഷം വരെയും വിവരദായകർക്ക് 60,000-നുമുകളിൽ രണ്ടുലക്ഷം രൂപവരെയുമുള്ള പാരിതോഷികം നൽകുന്നത് ഈ സമിതിയായിരിക്കും.


കേന്ദ്ര ചട്ടപ്രകാരം കെമിക്കൽ ലാബിൽനിന്നുള്ള പരിശോധനാ റിപ്പോർട്ട് പോസിറ്റീവാണെങ്കിൽ, മൊത്തം അനുവദനീയമായ റിവാർഡ് തുകയുടെ 50 ശതമാനംവരെ വിചാരണയ്ക്കുമുൻപ്‌ നൽകാം.

പിടിച്ചെടുത്ത വസ്തുക്കളുടെ അളവ്, വിവരദാതാവ് നൽകിയ സഹായത്തിന്റെ വ്യാപ്തി, വിവരങ്ങളുടെ കൃത്യത എന്നിവ കണക്കിലെടുത്താണ് പാരിതോഷികം നൽകുക.


lahary
adv

സ്വർഗതുല്യമായ

കൃഷിയിടങ്ങൾ..

നാഗരികസംസ്കാരം കൊടികുത്തി വാഴുമ്പോഴും കൃത്രിമമായ സർവസുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്, ഇടവേളകളിലെങ്കിലും ഗ്രാമക്കാഴ്ച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ധാരാളം. തെല്ലും കൃത്രിമത്വം തൊട്ടു തീണ്ടാത്ത ഗ്രാമസൗഭാഗ്യങ്ങൾ തൊട്ടറിയാൻ, അതിൻ്റെ സമൃദ്ധിയും നൈസർഗികതയും അനുഭവിക്കാൻ, കെടാക്കനൽ പോലെ മനുഷ്യൻ ഉള്ളിൽ സൂക്ഷിക്കുന്ന ഈ സ്നേഹമാണ്, ആഗ്രഹമാണ് ഫാം ടൂറിസം എന്ന സജീവസംരംഭത്തിൻ്റെ കാതൽ. 

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വെള്ളായണി കായലിൻ്റെ പശ്ചാത്തലത്തിൽ പ്രകൃതിയുമായി സംവദിക്കാനിഷ്ടപ്പെടുന്ന സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്ന RG ഫാം... 

കർമ്മകുശലനായ ഒരു യുവസംരംഭകൻ്റെ സംയോജിത കൃഷി മാതൃക .. 

സഞ്ചാരികൾക്ക് കൗതുകം പകരുന്ന ഈ കൃഷിയിട വിശേഷങ്ങളും വിജ്ഞാനപ്രദമായ നിരവധി വായനാവിഭവങ്ങളുമായി പുതിയ ലക്കം വായനക്കാരിലേക്ക്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2