
പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമങ്ങൾ പിൻവലിക്കണം
:ജുനൈദ് കൈപ്പാണി
കോഴിക്കോട്: പത്രസ്വാതന്ത്ര്യം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇന്ത്യൻ സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
പ്രസ്സ് ലൈവ് ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (പി. എ. ജെ. ആർ) കോഴിക്കോട് മാവൂരിൽ സംഘടിപ്പിച്ച സംസ്ഥാന തല പുരസ്കാരദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ: സി.കെ ഷമീം അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി സി. കെ നാണു ഉദ്ഘാടനം ചെയ്തു.
അഡ്വ: പി.ടി.എ റഹീം എം.എൽ.എ പുരസ്‌കാര ദാനം നിർവഹിച്ചു.
ഡോ:കെ.റിയാസ് ആമുഖ പ്രസംഗം നടത്തി.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കു പകരം പ്രക്ഷേപണ,ഡിജിറ്റൽ മാധ്യമങ്ങൾ ഉൾപ്പെടുന്ന സംവിധാനം കൊണ്ടുവര ണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
പത്രപ്രവർത്തകരുടെ നിലവിലുള്ള സേവനവ്യവസ്ഥകൾ സംബന്ധിച്ചുള്ള നിയമങ്ങൾ നിലനിർത്തണം. 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ നിയമം, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് നിയമം, ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി ചട്ടങ്ങൾ എന്നിവ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളവയാ ണെന്ന് ജുനൈദ് കൈപ്പാണി കുറ്റപ്പെടുത്തി.
അറിയാനുള്ള പൗരന്മാരുടെ അവകാശത്തിന്മേലുള്ള നിയന്ത്രണങ്ങൾ ആശങ്കയുണ്ടാക്കുന്നു. ഇത്തരം അവകാശങ്ങൾ ചവിട്ടി മെതിക്കുന്നില്ലെന്ന് സർക്കാരുകൾ ഉറപ്പാക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
.jpg)
വെള്ളമുണ്ടയിൽ
ടെന്നീസ് പരിശീലനം
ആരംഭിച്ചു.
വെള്ളമുണ്ട:വയനാട്
ടെന്നീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
വെള്ളമുണ്ടയിൽ സൗജന്യ
ടെന്നീസ് പരിശീലനം ആരംഭിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു.
ബിജുഷ് കെ ജോർജ്, കരീം കെ, മുഹമ്മദ് റിസ്വാൻ, മുഹമ്മദലി കെ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിലെ
പ്രമുഖ ടെന്നീസ് കോച്ച് ഷിബു നെല്ലാട്ട് പരിശീലനത്തിന് നേതൃത്വം നൽകി.
.jpg)
കായിക വിനോദമെന്ന നിലയിൽ ടെന്നീസ് ഇന്ത്യയിൽ ജനപ്രീതിയിൽ വളരുകയാണ്, കൂടാതെ നിരവധി യുവ അത്‌ലറ്റുകളും കായികരംഗത്തെ പ്രൊഫഷണലായി ഏറ്റെടുക്കുന്നു. ഇന്ത്യയിലെ മിക്ക കായിക പ്രേമികളും ടെന്നീസിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
ടെന്നീസ് എന്ന കായികയിനം ഗ്രാമീണ മേഖലയില്‍ പ്രചാരമുള്ളതാക്കി
മാറ്റുവാനുള്ള ശ്രമങ്ങൾ പ്രശംസനീയാമാണെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
Media Face Kerala
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .

.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group