വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്‌തു

വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്‌തു
വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്‌തു
Share  
2024 Jun 16, 11:04 AM
VASTHU
MANNAN
laureal

വാട്ടർ പ്യൂരിഫയർ

ഉദ്ഘാടനം ചെയ്‌തു


വെള്ളമുണ്ട: കോക്കടവ് എ.എൽ.പി സ്‌കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചത്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം സ്മിത ജോയ് അധ്യക്ഷത വഹിച്ചു.

ആറാം വാർഡ് മെമ്പർ 

അബ്ദുല്ല കണിയാങ്കണ്ടി,  

ഹമീദ് മാസ്റ്റർ, എം.പി.ടി.എ പ്രസിഡണ്ട് സെറീന കെ,മോഹിനി.കെ. ജെ, ഗുലാം മുഹമ്മദ്‌ ബനാത്, കെ. പി ശശികുമാർ,സഹല ടി തുടങ്ങിയവർ സംബന്ധിച്ചു.

fb7af8d8-3865-40b5-a749-50fceba51f5f

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ 

അനുമോദിച്ചു 


വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് വയനാട് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അഭിനവ് പി ,മുഹമ്മദ് ഷാമിൽ എം എന്നിവരെ 

അനുമോദിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് 

സർട്ടിഫിക്കറ്റുകളും മെമൻ്റോയും ചടങ്ങിൽ വിതരണം ചെയ്തു.

പ്രിൻസിപ്പൽ പി. സി തോമസ് അധ്യക്ഷത വഹിച്ചു.


ശ്രീഹരി കാടേങ്ങര,എ. മധു,ഷീജ നാപ്പള്ളി, അബ്ദുൽ സലാം, വി.കെ. പ്രസാദ്, കെ.നാസർ, നിധിൻ തുടങ്ങിയവർ സംസാരിച്ചു.

[10:48 am, 16/6/2024] JUNAID ജുനൈദ് വെള്ളമുണ്ട വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാണ്ടിം കമ്മററി ജനതാ ദൾ: ?

80e42f49-56c2-44b7-ad26-20fc539a229b

ജനതാദൾ എസ് 

പഠനസാമഗ്രികൾ

വിതരണം ചെയ്തു 


കണിയാമ്പറ്റ:വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റയിലെ ഗവ. ചിൽഡ്രൻസ് ഹോംമിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജെ.ഡി.എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കൈത്താങ്ങ് 'പരിപാടിയുടെ ഭാഗമായി സൗജന്യമായി

പഠനസാമഗ്രികൾ വിതരണം ചെയ്തു.

ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ സൂപ്രണ്ട് ഹസൈൻ എം.പി സാമഗ്രികൾ വിദ്യാർത്ഥികൾക്കു വേണ്ടി ഏറ്റുവാങ്ങി.

ജില്ലാ പ്രസിഡന്റ്‌ കെ. അസീസ് അധ്യക്ഷത വഹിച്ചു. പുത്തൂർ ഉമ്മർ,റെജി. കെ, ഉമ്മറലി സി.എച്ച്‌,ശിശുക്ഷേമ സമിതി അംഗം മൊയ്തൂട്ടി മാസ്റ്റർ,അബ്ദുൽ റഷീദ് എം തുടങ്ങിയവർ പ്രസംഗിച്ചു.


മഞ്ജു ജോർജ്,സിന്ധു വിനോദ്,സവിത,

സിംല,ശ്യാംജിത്ത്, മനു പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.

4a1a54dd-948e-46cd-89be-6aeb3f909207

തോല്‍പ്പെട്ടി ഗവ.ഹൈസ്കൂളിൽ

പ്രതിഭാദരം സംഘടിപ്പിച്ചു 


തോൽപ്പെട്ടി:

ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റ് പിന്നാക്ക വിഭാഗക്കാർ പഠിക്കുന്ന തോല്‍പ്പെട്ടി ഗവ.ഹൈസ്കൂള്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ നൂറ് മേനി വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 

അനുമോദന സദസ്സ് "പ്രതിഭാദരം" പരിപാടി വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ സുശീല അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ പി ഹസീസ് മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത്ചന്ദ്രൻ കെ.എ.എസ് , വിദ്യാകിരണം വയനാട് ജില്ലാ കോ-ഓഡിനേറ്റർ വിൽസൺ തോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതി, പിടിഎ പ്രസിഡന്‍റ് റഫീഖ് പാറക്കണ്ടി, എം.പി.ടി.എ പ്രസിഡന്‍റ് സാബിറ, എസ്എംസി ചെയര്‍മാന്‍ ഹാരിസ് കെ.എസ്, അംഗങ്ങളായ ലൈല , അധ്യാപകരായ മേരി സോണിയ, ജയറാംപി.എ, ധന്യ ആർ എസ് എന്നിവർ പ്രസംഗിച്ചു

45503702-42fd-41e3-8a48-8579357c7361
45503702-42fd-41e3-8a48-8579357c7361-(1)

ബാലവേല വിരുദ്ധാചരണം ജില്ലാ തല പരിപാടി സംഘടിപ്പിച്ചു 


പിണങ്ങോട്:

കേരളം ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഒരു വർഷം നീണ്ടുനിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ-ജില്ലാതല ഉദ്ഘാടനം പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്. സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.


അന്താരാഷ്ട്ര ബാല വിരുദ്ധ ദിനാചാരണവും 

ബോധവത്കരണ ക്ലാസ്സും പരിപാടിയോട് അനുബന്ധിച്ചു 

വയനാട് ജില്ലാ തൊഴിൽ വകുപ്പ് സംഘടിപ്പിച്ചു. ജില്ല ലേബർ ഓഫീസർ ഇൻചാർജ് ബഷീർ എസ്. പി അധ്യക്ഷത വഹിച്ചു. മുൻ ബാലവകാശ കമ്മിഷൻ മെമ്പർ അഡ്വ. ഗ്ലോറി ജോർജ് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു. വിനീഷ് കെ,ഐ. പി രാഘവൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൽസലാം, ഐ. പി പ്രിയ, പി റഹീം തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2