
വടകര: പ്രമുഖ സോഷ്യലിസ്റ്റും, പ്രഭാഷകനും, അദ്ധ്യപക പ്രസ്ഥാനത്തിന്റെ സംസ്ഥാനനേതാവും, വടകരയിലെ പ്രമുഖസംഘാടകനും, പൊതു പ്രവർത്തകനും, ഹരിതാമൃതം ചീഫ് കോർഡിനേറ്ററും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന ശ്രീ. പി. ബാലൻ മാസ്റ്റർ (82) നിര്യാതനായി.
പി.ബാലൻമാസ്റ്ററുടെ ഭൌതികശരീരം ഇന്ന് (11-6-24)പന്ത്രണ്ട് മണി മുതൽ രണ്ട് മണിവരെ വടകര ടൌൺഹാളിൽ പൊതുദർശനത്തിന് വെക്കും.
കെജിടിഎ, കെഎസ്ടിഎ എന്നിവയുടെ സംസ്ഥാന സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ യുറീക്ക മാനേജർ, ഒയിസ്ക സംസ്ഥാന സമിതി അംഗം, വടകര സിറ്റിസൺ കൗൺസിൽ പ്രസിഡൻറ് തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ സൈദ്ധാന്തിക മുഖമായിരുന്നു. സി കെ. നാണു മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പുതുപ്പണം ചീനം വീട്, പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പുതുപ്പാടി ഗവ. ഹൈസ്കൂളിലും ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകനായിരുന്നു. തോടന്നൂർ ഏഇ ഒ പദം അലങ്കരിച്ചിട്ടുണ്ട്. ഈ സമയത്താണ് വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിയായ വിജയരഥം നടപ്പാക്കിയത്. പുതുപ്പണം ചീനംവീട് യു പി സ്കൂൾ പൂർവ്വ വിദ്യാർഥിയായ പി ബാലൻ പൂർവവിദ്യാർഥി സംഘടനയുടെ രക്ഷാധികാരിയാണ്.
ഭാര്യ: സത്യഭാമ. മക്കൾ: ഡോ:ബി.സിന്ധു (കൊമേഴ്സ് വിഭാഗം മേധാവി.പാവനാത്മ കോളേജ് ഇടുക്കി), ബി. സന്ധ്യ (അധ്യാപിക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ തൃശ്ശൂർ) . മരുമക്കൾ: പിഡിവിജയകുമാർ (ചെയർമാൻ നിയോ ടെക്നോളജീസി), അഡ്വ പി.സജു ( തലശേരി ജില്ലാ കോടതി).
സംസ്കാരം വൈകീട്ടു നാലിന് പുതുപ്പണത്ത് റൂറൽ എസ്പി ഓഫീസിനു സമീപം പ്രിയദ വീട്ടുവളപ്പിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group