
കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ പത്ത് പേർക്ക് പരിക്ക്.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളിൽ ഇടിച്ചുകയറുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ ബസിന്‍റെ അടിയിൽപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാര്‍
കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി കാറിൽ യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരെയെല്ലാം രക്ഷപ്പെടുത്തി.
ഹൈദരാബാദിൽ നിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഉടന്‍തന്നെ രക്ഷപ്പെടുത്തിയത്.
കടവ് പാലത്തിന് എത്തുന്നതിന് മുമ്പായി രണ്ട് പ്രധാനപ്പെട്ട റോഡുകളാണുള്ളത്. തോടിന്റെ വശത്തുകൂടിയുള്ള റോഡും ആലപ്പുഴയിലേക്കുള്ള റോഡും. ആലപ്പുഴയിലേക്കുള്ള റോഡ് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇങ്ങനെ തോട്ടിലേക്ക് ഗൂഗിൾ മാപ്പ് തെറ്റായി കാണിച്ച പാതയാണ് അപകടത്തിലേക്ക് നയിച്ചത്.
മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. കൃത്യ സമയത്തെ നാട്ടുകാരുടെയും പോലീസിന്റെയും ഇടപ്പെടലിൽ യാത്രികരെ രക്ഷിക്കാൻ കഴിഞ്ഞു. അതേസമയം കാർ ഒഴുകിപ്പോയി. തിരച്ചിൽ പുരോഗമിക്കുകയാണ്.

പഞ്ചായത്ത് റോഡിൽ
മാലിന്യക്കൂമ്പാരം
: ഗതാഗതം തടസ്സപ്പെട്ടു
ന്യൂമാഹി : ന്യൂമാഹി ഗ്രാമപ്പഞ്ചായത്തിലെ അഴീക്കൽ വാർഡിൽ ദുർഗാ ക്ഷേത്രത്തിന് സമീപത്തെ പുനത്തിൽ ഭാഗത്തെ റോഡിൽ മാലിന്യക്കൂമ്പാരം. ശക്തമായ മഴയിൽ ഒഴുകിവന്ന മാലിന്യങ്ങളാണ് റോഡിൽ കൂമ്പാരമായിക്കിടക്കുന്നത്. തെങ്ങിൻ ഓലയും ചപ്പ് ചവറുകളും ഉൾപ്പെടെയുള്ള മാലിന്യമാണ് റോഡിൽ മൂന്നിടങ്ങളിലായി കൂമ്പാരമായിക്കിടക്കുന്നത്.
ഈ റോഡിൽനിന്ന് പരിമഠം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകാനുള്ള നടപ്പാതയിൽ ചില പരിസരവാസികൾ മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. ഈ മാലിന്യമാണ് റോഡിലേക്ക് ഒഴുകിയെത്തിയത്. രണ്ട് ദിവസമായിട്ടും റോഡിൽനിന്ന് മാലിന്യം നീക്കാനോ ഓവ്ചാലും നടപ്പാതയും വൃത്തിയാക്കാനോ നടപടിയുണ്ടായില്ലെന്നാണ് പരാതി. മാലിന്യക്കൂമ്പാരം കാരണം ഇത് വഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group