കണ്ണൂർ അമ്യൂസ്മെന്റ് പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാസർഗോഡ് കേന്ദ്രസർവകലാശാലാ പ്രൊഫസര്‍ അറസ്റ്റിൽ

കണ്ണൂർ അമ്യൂസ്മെന്റ് പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാസർഗോഡ് കേന്ദ്രസർവകലാശാലാ പ്രൊഫസര്‍ അറസ്റ്റിൽ
കണ്ണൂർ അമ്യൂസ്മെന്റ് പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാസർഗോഡ് കേന്ദ്രസർവകലാശാലാ പ്രൊഫസര്‍ അറസ്റ്റിൽ
Share  
2024 May 14, 01:54 PM
vtk
PREM

കണ്ണൂർ പറശ്ശിനിക്കടവ് അമ്യൂസ്മെന്റ് പാർക്കിൽ യുവതിയെ കയറിപ്പിടിച്ച അധ്യാപകൻ പിടിയില്‍. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്.ഇയാൾക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവം .

മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. ഇതോടെ പാർക്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. താൻ കേന്ദ്രസർവ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും യുവതി പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.

2016ൽ കേന്ദ്ര സർവ്വകലാശാല കാസർഗോഡ് പെരിയ കാമ്പസിൽ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച ഇഫ്തിഖർ അഹമ്മദ് നിരവധി വിവാദങ്ങളിൽ അകപ്പെടുകയും ഇതിന് മുമ്പ് സസ്പെൻഷനിൽ ആവുകയും ചെയ്തയാളാണ്. ക്ലാസിൽ കുഴഞ്ഞ് വീണ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സർവ്വകലാശാല അന്വേഷണം നടത്തുകയും പരാതിയെ തുടർന്ന് ഇഫ്തിഖറിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വളരെ വേഗത്തിൽ തന്നെ ഇയാൾ സർവ്വീസിൽ തിരിച്ചെത്തിയതോടെ വിദ്യാർത്ഥിനികൾ സമരത്തിനിറങ്ങുകയും സസ്പെൻഷൻ ദീർഘിപ്പിക്കുകയുമായിരുന്നു. അടുത്തിടെയാണ് സർവ്വീസിൽ തിരിച്ചെത്തിയത്.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI