.മുക്കാളി : വടകര താലൂക്കിലെ പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രമായ ചോമ്പാൽ ഹാർബർ, സി എസ് ഐ മുള്ളർ വിമൻസ് കോളേജ്, ബി ഇ എം യുപി സ്കൂൾ, ചോമ്പാല ബീച്ചുമ്മാ ജുമാ മസ്ജിദ്, ചോമ്പാൽ ഭഗവതി ക്ഷേത്രം, ശ്രീനാരായണ ഗുരു പഠന കേന്ദ്രം, ചോമ്പാല അവതൂതമാത സമാധി മണ്ഡപം, എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ വർഷങ്ങളായി ആശ്രയിച്ചുകൊണ്ടിരിക്കുന്ന മീത്തലെ മുക്കാളി അടിപ്പാത നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടാതെ നിലനിർത്തുന്നതിന് വേണ്ടി ചോമ്പാലിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങൾ നടത്തിവരുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ സമരം ഊർജ്ജിതപ്പെടുകയാണ്.
വന്ദ്യവയോധികരും യുവാക്കളും അമ്മമാരുമടങ്ങുന്ന നാട്ടുകൂട്ടായ്മയിൽ സന്ധിയില്ലാസമരത്തിൻറെ മുന്നൊരുക്കമെന്നനിലയിൽ വിപുലമായ കൺവെൻഷൻ നടന്നു..
വാർഡ് മെമ്പർ കെ.ലീല അധ്യക്ഷത വഹിച്ച കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ അജിത ഗ്രാമ പഞ്ചായത്ത് മെമ്പർമായ പ്രീത, സാലിം അഴിയൂർ, മഠത്തിൽ രവീന്ദ്രൻ,ഷെറിൻ കുമാർ, പ്രകാശൻ പി.കെ, എം.വി.ജയപ്രകാശ്, കെ. ജയകുമാർ, എ.ടി. ശ്രീധരൻ, കൈപ്പാട്ടിൽ ശ്രീധരൻ, അനിത പിലാക്കണ്ടി, മൊയ്തു അഴിയൂർ, വി.പി. മോഹൻദാസ്, സുരേഷ് ആനിക്ക തുടങ്ങിയവർ പ്രസംഗിച്ചു. എം. ഹരിദാസൻ മാസ്റ്റർ,പി.പി.പ്രഭാതൻ, കുന്നുമ്മൽ മോഹനൻ, രാജേഷ് ആനിക്ക തുടങ്ങിയവർ നേതൃത്വം നൽകി
കൂടുതൽ ചിത്രങ്ങൾ കാണുവാൻ
ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group