3500 ഓളം പോലീസുദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് ഈ വർഷത്തെ തൃശൂർ പൂരം അരങ്ങേറുന്നത്.

3500 ഓളം പോലീസുദ്യോഗസ്ഥരുടെ  കനത്ത സുരക്ഷയിലാണ് ഈ വർഷത്തെ തൃശൂർ പൂരം  അരങ്ങേറുന്നത്.
3500 ഓളം പോലീസുദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് ഈ വർഷത്തെ തൃശൂർ പൂരം അരങ്ങേറുന്നത്.
Share  
2024 Apr 19, 07:13 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

30 ഡിവൈ എസ് പി മാരും 60 ഓളം സി. ഐ മാരും 300 സബ് ഇൻസ്പെക്ടർ മാരും 3000 ത്തോളം സിവിൽ പോലീസ് ഓഫീസർമാരും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 200 ഓളം വനിതാ പോലീസുദ്യോഗസ്ഥരുമാണ് ഈ വർഷത്തെ പൂരം സുരക്ഷയ്ക്കായി അണിനിരക്കുന്നത്.

എക്സിബിഷൻ, ട്രാഫിക് റെഗുലേഷൻ, പാറമേക്കാവ് പൂരം. തിരുവമ്പാടി പൂരം, ചെറു പൂരങ്ങൾ, കുടമാറ്റം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ പ്രധാന ചടങ്ങുകളിലാണ് കൂടുതൽ സുരക്ഷാവിന്യാസം ഉണ്ടാകുക.

കൂടാതെ, സ്ട്രൈക്കർ, പിക്കറ്റ്, പട്രോളിങ്ങ്, എന്നിവയ്ക്കു പുറമെ കൺട്രോൾ റൂം, മിനി കൺട്രോൾ റൂം എന്നിവിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്.

ഷാഡോ പോലീസ്, തണ്ടർബോൾട്ട്, NDRF, SDRF എന്നീ സുരക്ഷാ സന്നാഹങ്ങളും പൂരനഗരിയിൽ സുരക്ഷയേകും.

പൂരനഗരിക്ക് മൂന്നു കിലോമീറ്ററിനുള്ളിൽ ഡ്രോൺ പറത്തുന്നത് കണ്ടെത്തി നിർവ്വീര്യമാക്കുന്നതിനുള്ള ആൻറി ഡ്രോൺ സിസ്റ്റവും മൊബൈൽ ബാഗേജ് സ്കാനർ വിഭാഗവും നഗരത്തിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്.

പൂരനഗരിയിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോൺ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

നമ്പറുകൾ ഇവയാണ്:

7994412345

8086100100

04872422003

പോലീസിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് പൂരം സുരക്ഷിതമായി ആഘോഷിക്കാം.

ഏവർക്കും ഹൃദ്യമായ പൂരം ആശംസകൾ .

#keralapolice


courtesy:Kerala Police

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal