അൽഹംദുലില്ലാഹ് ; റഹീമിന്റെ മോചനം : ദിയാധനം കൈമാറാന്‍ അനുമതിയായി

അൽഹംദുലില്ലാഹ് ; റഹീമിന്റെ മോചനം : ദിയാധനം കൈമാറാന്‍ അനുമതിയായി
അൽഹംദുലില്ലാഹ് ; റഹീമിന്റെ മോചനം : ദിയാധനം കൈമാറാന്‍ അനുമതിയായി
Share  
2024 Apr 14, 12:06 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

അൽഹംദുലില്ലാഹ്

''എല്ലാവര്‍ക്കും നന്ദി. സഹായിച്ച എല്ലാവര്‍ക്കുംവേണ്ടി

ഞാന്‍ എന്നും പടച്ചോനോട് ദുആ ചെയ്യും'' -

റഹീമിന്റെ മോചനം: ദിയാധനം കൈമാറാന്‍ അനുമതിയായി, എംബസിവഴി ഉടന്‍ തുക കൈമാറുംഅബ്ദുൽ റഹീമിന്റെ ഉമ്മ ഫാത്തിമ ദിയാധനം സമാഹരിക്കാനായതിന്റെ ആശ്വാസത്തിൽ തന്നെ കാണാനെത്തിയവർക്കും കൂടെനിന്നവർക്കും നന്ദി അറിയിക്കുന്നു |

zx

കോഴിക്കോട്: സൗദി ജയിലില്‍ക്കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് എം.പി. അബ്ദുള്‍ റഹീമിന്റെ മോചനത്തിനുള്ള ദിയാധനം കൈമാറാന്‍ അനുമതിയായി.

34 കോടി രൂപ കൈമാറാന്‍ നിയമതടസ്സങ്ങളില്ലെന്നും തുക 50 കോടിയില്‍ അധികമാണെങ്കില്‍ മാത്രം റിസര്‍വ് ബാങ്കിന്റെ പ്രത്യേകാനുമതി മതിയെന്നുമാണ് ആര്‍.ബി.ഐ. അധികൃതര്‍ റഹീം നിയമസഹായ സെല്ലിനെ അറിയിച്ചത്.

ഇക്കാര്യങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചു.


മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച കോടതി തുറക്കുമ്പോള്‍ ആരംഭിക്കും. എംബസിവഴി ഉടന്‍ തുക കൈമാറും. മോചനത്തിന് മറ്റു തടസ്സങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് കെ.എം.സി.സി. വക്താവ് അഷറഫ് വേങ്ങാട്, ലീഗല്‍ കണ്‍സള്‍ട്ടന്റ് മുഹമ്മദ് നജാത്തി നിലമ്പൂര്‍ എന്നിവര്‍ അറിയിച്ചു.


റഹീം കുടുങ്ങിയത് ഭാഷ അറിയാത്തതിനാല്‍


: റഹീം കഠിനശിക്ഷ അനുഭവിക്കേണ്ടിവന്നത് ഭാഷ അറിയാത്തതിനാല്‍. റഹീം കോടതിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ കുറ്റംസമ്മതിക്കുകയായിരുന്നു. കേസ് വിചാരണഘട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടും കുറ്റസമ്മതമൊഴിയും റഹീമിന് എതിരായിരുന്നു.


റഹീമിന്റെ സഹോദരിമാര്‍ക്ക് പ്രായപൂര്‍ത്തിയാവുംവരെ വധശിക്ഷ നല്‍കരുതെന്ന സൗദിയിലെ നിയമംമൂലമാണ് ശിക്ഷ നടപ്പാക്കാന്‍ വൈകിയത്. 2021 നവംബറില്‍ അന്തിമവിധി വന്നു. ജനുവരി 10-ന് ശിക്ഷ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 18 വര്‍ഷം റഹീമിന് ജയിലില്‍ കഴിയേണ്ടിവന്നു.


''റഹീം സൗദിയിലേക്കുപോയി ആറാംമാസം ഞങ്ങളുടെ പിതാവ് മരിച്ചു. ഉമ്മയ്ക്ക് 74 വയസ്സായി. ആറുസഹോദരങ്ങളില്‍ ഏറ്റവും ഇളയവനാണ് റഹീം. മൂന്നു സഹോദരിമാരുണ്ട്. റഹീം സൗദിയിലെത്തി 28-ാം മാസമാണ് നോക്കിയിരുന്ന കുട്ടി അബദ്ധത്തില്‍ മരിച്ചത്'' -റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.


''എല്ലാവര്‍ക്കും നന്ദി. സഹായിച്ച എല്ലാവര്‍ക്കുംവേണ്ടി ഞാന്‍ എന്നും പടച്ചോനോട് ദുആ ചെയ്യും'' -

തന്നെ കാണാനെത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് റഹീമിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. ബഹ്റൈന്‍ സുന്നി യുവജനസംഘടന നല്‍കിയ മൂന്നുലക്ഷം രൂപ ജിഫ്രി തങ്ങള്‍ ഫാത്തിമയ്ക്ക് കൈമാറി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയവരും വീട് സന്ദര്‍ശിച്ചു (courtesy :mathrubhumi)


capture_1713076982
mediaface_ad_new-(3)
40a7ac87-557a-4bc1-b7a4-92ff37bdae58-(1)


 കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് സുവർണ്ണാവസരം


ഈ വരുന്ന ലോകസഭ ഇലക്ഷനിൽ DSLR/HD video ക്യാമറ ഉള്ളവർക്ക് ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ അവസരം.

(ക്യാമറ ഇല്ലാത്തവർക്കും അവസരം ഉണ്ട്)

 തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി  കോഴിക്കോട് ജില്ലയിലുള്ള പാർലമെന്റ് മണ്ഡലങ്ങളിൽ വീഡിയോ സർവിലൻസ് ഓഫീസർമാരായി പ്രവർത്തിക്കാൻ താത്പര്യമുളളവർ 14-04-2024 ന് മുമ്പായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക..

 Form? 

https://zfrmz.in/hEn6CeSafs1O2E5MJSpJ

തെരെഞ്ഞെടുത്തവരെ നേരിൽ ഫോണിൽ വിളിച്ച് അറിയിക്കും.


ഈ അസുലഭ നിമിഷം ഉപയോഗപ്പെടുത്തുക. ക്യാമറ സ്വന്തമായുള്ള നിങ്ങളുടെ മുഴുവൻസുഹൃത്തുക്കൾക്കും വേണ്ടി ഈ മെസേജ് ഷെയർ ചെയ്യുക.


General Election 2024 Team videography Kozhikode

 കൂടുതൽ വിവരങ്ങൾക്ക്

9048266004

8590794443

mannan-coconut-oil-2-(1)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal