പി .രാഘവൻ മാസ്റ്റർ അനുസ്‌മരണം : ഉദ്ഘാടനവും അവാർഡ് സമർപ്പണവും മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു

പി .രാഘവൻ മാസ്റ്റർ അനുസ്‌മരണം : ഉദ്ഘാടനവും അവാർഡ് സമർപ്പണവും മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു
പി .രാഘവൻ മാസ്റ്റർ അനുസ്‌മരണം : ഉദ്ഘാടനവും അവാർഡ് സമർപ്പണവും മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു
Share  
2024 Mar 31, 04:11 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല :അഴിയൂരിലെയും വടകരയിലെയും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന പി.രാഘവൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്നു.

 

അഴിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും രാഘവൻ മാസ്റ്റർ അനുസ്മരണ സമിതിയുടെയും നേതൃത്വത്തിൽ

' രാഘവൻ മാസ്റ്റർ അനുസ്‌മരണവും

കുടുംബസംഗമവും അവാർഡ് സമർപ്പണവും '

ഇന്ന് ചോമ്പാലയിൽ നടന്നു  .


ഇന്ന് രാവിലെ 8 മണിക്ക് വടകര മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി   

 ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയോടെ പരിപാടിക്ക് തുടക്കമായി .

ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു .


സ്വാഗതസംഘം കൺവീനർ വി.കെ .അനിൽകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ അനുസ്മരണസമിതി ചെയർമാൻ അഡ്വ .ഐ .മൂസ അധ്യക്ഷത വഹിച്ചു . .

 അവാർഡ് ജേതാവും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .


രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ( ഇരുപത്തി അയ്യായിരം രൂപ ) പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണന് മുല്ലപ്പളി രാമചന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു .

പുതിയ ഭാഷാരീതി ഉപയോഗിച്ചുള്ള മികച്ച കാവ്യ -ഗദ്യ രചനകൾക്കായ്യുള്ളതാണ് ഈ പ്രത്യേക അവാർഡ്  .  


ഡി.. സി. സി പ്രസിഡണ്ട് അഡ്വ .കെ .പ്രവീൺ കുമാർ തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംസാരിച്ചു . 


കോഴിക്കോട് ജില്ല കോൺഗ്രസ്സ് കമ്മറ്റി അംഗം,

അഴിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്,  

അഴിയൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡണ്ട്,

വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം,,

അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ

കാപ്കോസ് ഡയറക്റ്റർ,

അഴിയൂർ റൂറൽ ഹൌസിംഗ് സൊസൈറ്റി പ്രസിഡണ്ട് ,

ആത്മവിദ്യാസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്,

കാപ്കോസ് ഡയറക്റ്റർ തുടങ്ങിയ നിരവധി പദവികൾ വഹിച്ച വിശിഷ്‌ട വ്യക്തിത്വവും ജനസമ്മതനുമായിരുന്നു നാട്ടുകാർക്ക് പ്രിയങ്കരനായ പരേതൻ.


 പി .രാഘവൻ മാസ്റ്റർ .

പരിപാടിയുടെ വിശദമായ കാഴ്ച്ചയ്ക്ക് വീഡിയോ കാണുക 

https://www.youtube.com/watch?v=7kl7Pw0jklo&t=18s

new123
xcv-(1)
8535d083-78c3-4c30-8541-a5ce98f0f53b


കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

thakachan
new_14_21-copy
22438d65-fbcf-4a51-841b-04c8b01b8c58-(1)
ayur-100-resize
mannan-coconut-oil-2-(1)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal