'വരന്‍ ഷാഫി പറമ്പില്‍, വധു....'; വടകരയിൽ വൈറലായി ഒരു കല്യാണക്കത്ത്

'വരന്‍ ഷാഫി പറമ്പില്‍, വധു....'; വടകരയിൽ വൈറലായി ഒരു കല്യാണക്കത്ത്
'വരന്‍ ഷാഫി പറമ്പില്‍, വധു....'; വടകരയിൽ വൈറലായി ഒരു കല്യാണക്കത്ത്
Share  
2024 Mar 27, 02:48 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

വടകര (കോഴിക്കോട്): തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ അണികളും അനുഭാവികളുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ഥിക്കായി അനൗദ്യോഗികമായി പ്രചാരണം നടത്താറുണ്ട്. അതില്‍ ചിലതെല്ലാം ഔദ്യോഗിക പ്രചാരണങ്ങളെ കടത്തിവെട്ടുന്നതുമായിരിക്കും. വടകരയിലെ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനുവേണ്ടിയും അത്തരത്തില്‍ വ്യത്യസ്തമായ പ്രചാരണ മാര്‍ഗങ്ങളാണ് ചില പ്രവര്‍ത്തകര്‍ അവതരിപ്പിച്ചത്.അതിലൊന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവം ഒരു കല്യാണക്കത്താണ്. കണ്ടാല്‍ ഒറ്റനോട്ടത്തില്‍ നാട്ടിലെ സാധാരണ ഒരു കല്യാണക്കത്ത്. പക്ഷേ 'കത്ത്' പൂര്‍ണമായി വായിച്ചാല്‍, അത് വിവാഹത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തല്ല, മറിച്ച് ഷാഫി പറമ്പിലിനായുള്ള യു.ഡി.എഫിന്റെ വ്യത്യസ്തമായ വോട്ടഭ്യര്‍ഥനയാണെന്ന് മനസിലാകും.

'വിവാഹ'ത്തിലെ വരന്‍ ഷാഫി പറമ്പിലാണ്. വധു ജനാധിപത്യവും. വോട്ടിങ് സുദിനം 2024 ഏപ്രില്‍ 26 ആണെന്നും മുഹൂര്‍ത്തം പകല്‍ ഏഴിനും അഞ്ചിനും ഇടയിലാണെന്നും കത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് വേദി പോളിങ് സ്‌റ്റേഷനാണ്! ഇത്തരത്തില്‍ രസകരമായാണ് കത്തിന്റെ ആദ്യഭാഗമെങ്കില്‍ ഇതിന് ശേഷമുള്ള കാര്യങ്ങള്‍ രാജ്യം കടന്നുപോകുന്ന ഗുരുതരമായ സാഹചര്യത്തിലേക്കുള്ള സൂചന കൂടി നല്‍കുന്നുണ്ട്.

'അന്നേ ദിവസം രാവിലെ മുതല്‍ ഇന്ത്യ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ താങ്കളെ കുടുംബസമേതം പോളിംഗ് സ്‌റ്റേഷനിലേക്ക് ക്ഷണിക്കുന്നു' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. യു.ഡി.എഫ്. വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് 'കല്യാണക്കത്ത്' ഇറക്കിയിരിക്കുന്നത്. കത്തിന് മുകളിലായി ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഗതി അനൗദ്യോഗികമാണെങ്കിലും വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഈ 'കല്യാണക്കത്ത്' വൈറലായിരിക്കുകയാണ്. വ്യത്യസ്തവും മികച്ചതുമായ ഒരു പ്രചാരണ രീതിയാണെന്നാണ് വടകരയിലെ യു.ഡി.എഫ്. നേതാക്കള്‍ പോലും പറയുന്നത്.



വൈറലായ ആ കല്യാണക്കത്ത്

ഷാഫി പറമ്പിൽ വടകരയിൽ പ്രചാരണത്തിനിടെ


432012979_976722313815543_5697617140122215942_n
new_14_21-copy

മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ

ശുദ്ധം സുരക്ഷിതം അശേഷം മായം ഇല്ലാത്തത് . കൊതിപ്പിക്കുന്ന നറുമണം .

വെളിച്ചെണ്ണയുടെ തനതായ രുചിയും ഗുണമേന്മയും.

1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ

ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ !

2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം

ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം 

വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058

മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ

 ബിരിയാണി, സദ്യ ,ഹൽവ ,ചിപ്‌സ് തുടങ്ങിയ പലഹാരങ്ങളുടെ

 നിർമ്മാണത്തിനായി പ്രത്യേകം തയ്യാർ ചെയ്യുന്ന സ്‌പെഷ്യൽ വെളിച്ചെണ്ണ .

 മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ ഓരോ ബാച്ചും

സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ

 പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .

വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058

വടകരയിലെ അംഗീകൃത

വിതരണക്കാർ  

: TR Stores ,Vatakara 

 ഫോൺ 9447351975 


mannan-coconut-oil-2-(1)
mannan-coconu-oil--new
Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY