2016ലെ ഖരമാലിന്യ പരിപാലന ചട്ടം കർശനമായി നടപ്പാക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിയോജകമണ്ഡലതലത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ശുചിത്വ സമാഗമങ്ങൾ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും അടുത്തമാസം അഞ്ചു നകം പരിപാടി സംഘടിപ്പിക്കുന്നതാണ്. ഓരോ നിയോജക മണ്ഡലത്തിലും ഉള്ള തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന ,കുടുംബശ്രീ പ്രവർത്തകർ മറ്റ് സന്നദ്ധ പ്രവർത്തകർ പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക ചുമതല ജില്ലാതല ഉദ്യോഗസ്ഥർക്ക് നൽകി ഉത്തരവായി. മാലിന്യ സംസ്കരണ മേഖലയിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പ്രവർത്തനം പ്രത്യേകമായി പരിശോധിക്കുന്ന സമാഗമത്തിൽ, ഹരിത കർമ്മ സേന പ്രവർത്തനം ,ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം, മാലിന്യം പരിപാലന കേന്ദ്രങ്ങളുടെ സുരക്ഷിതത്വം ,ക്യാമ്പയിൻ പ്രവർത്തനത്തിന്റെ പുരോഗതി ,ഹരിത കർമ്മ സേന പ്രവർത്തകരുടെ വരുമാന വർദ്ധനവ്, മാലിന്യനിർമാർജന മേഖലയിൽ ഏറ്റെടുത്ത പദ്ധതികളുടെ അവലോകനം ,സോഷ്യൽ ഓഡിറ്റ് ,മാലിന്യ സംസ്കരണ മേഖലയിൽ വീടുകൾക്ക് നൽകുന്ന മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണ പുരോഗതി, എൻഫോഴ്സ്മെന്റ് പ്രവർത്തനം എന്നിവ ചർച്ച ചെയ്യുന്നതും മികച്ച പ്രവർത്തനങ്ങളുടെ അവതരണം ഉണ്ടാകുന്നതുമാണ്. എംഎൽഎമാരുടെ അധ്യക്ഷതയിൽ ചേരുന്ന സമാഗമത്തിൽ മണ്ഡലത്തിലെ പൊതുവായ മാലിന്യ സംസ്കരണ പ്രവർത്തനം ജില്ലാതല ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്നതാണ് ,കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങും സമാഗമത്തിൽ വച്ച് നടത്തുന്നതാണ് .നിയോജകമണ്ഡല പരിപാടി ആസൂത്രണം ചെയ്യുന്നതിന് ജില്ലാതലയോഗം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോയുടെ അധ്യക്ഷതയിൽ ചേർന്നു, ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് വലിയ ഉത്തേജനമാകുന്ന പരിപാടിയായി ശുചിത്വ സമാഗമങ്ങൾ മാറുമെന്ന് എന്ന് ജെഡി അഭിപ്രായപ്പെട്ടു ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group