കുട്ടികൾ കാത്തിരുന്ന വസന്തം

കുട്ടികൾ കാത്തിരുന്ന വസന്തം
കുട്ടികൾ കാത്തിരുന്ന വസന്തം
Share  
സുഗതൻ .എൽ.ശൂരനാട്,(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ) എഴുത്ത്

സുഗതൻ .എൽ.ശൂരനാട്,(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )

2023 Aug 07, 07:14 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നമ്മുടെ സ്കൂൾ കുട്ടികൾ ഒരു പക്ഷെ ഇന്ന് വലിയ സന്തോഷത്തിലാണ്.കാരണം മറ്റൊന്നുമല്ല. അവരുടെ മാനസിക സമ്മർദ്ദത്തിന് വലിയ തോതിൽ ആശ്വാസം നൽകുന്ന ഒരു വാർത്ത ഈ അടുത്ത സമയത്ത് സർക്കാർ ഉത്തരവായി ഇറങ്ങിയിട്ടുണ്ട്.

ഒരു പക്ഷേ ഇത് മൂലം ചില രക്ഷിതാക്കളും അധ്യാപകരും അസഹിഷ്ണുത കാണിക്കുന്നവരും ആകാം. കാരണം ഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഒരു കായിക താരമായോ സംഗീത വിദഗ്ധനായോ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന വസ്തുത തന്നെ.

അവർക്ക് തങ്ങളുടെ കുട്ടികൾ എപ്പോഴും പഠിച്ചാൽ മാത്രം മതി. അവർക്ക് തങ്ങളുടെ മക്കളെ ഡോക്റ്ററായോ എഞ്ചിനീയറായോ കമ്പ്യൂട്ടർ വിദഗ്ധനായോ കണ്ടാൽ മതി. അതാണിഷ്ടവും. വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ സർവോന്മുഖമായ വികസനമെന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് എവിടെയൊക്കെയോ ചില പന്തികേടുകൾ സംഭവിച്ചോ എന്ന് ആശങ്ക പലർക്കുമുണ്ട് .

വ്യക്തിത്വ വികസനത്തിന്‌ വിദ്യാഭ്യാസം എന്നപോലെ യാണ് ശരീരത്തിന് വ്യായാമവും. എന്നാൽ അതിന്ന് നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ട അവസ്ഥയാണ്. പണ്ടത്തെ പോലെ നമ്മുടെ ഭൂരിഭാഗം കുട്ടികൾക്കും വൈകുന്നേരങ്ങളിൽ ഒന്ന് ഒത്തുകൂടാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സാഹചര്യങ്ങളും അവസരങ്ങളും ലഭിക്കുന്നില്ല എന്നത് യാഥാർഥ്യം തന്നെയാണ്. ഈ സമയം കുട്ടികൾ സ്ക്രീനിന്റെ മുന്നിൽ സീറ്റ് ഉറപ്പിച്ചിരിക്കും.

ഇനി അങ്ങനെ ഒരവസരം ഉണ്ടായാൽ തന്നെ രക്ഷിതാക്കൾ വിടുകയുമില്ല. കുട്ടികൾക്ക് ആകെ ആശ്വാസമാകുന്നത് സ്കൂളിലെ ഇത്തരം പീരീയിഡുകളും സ്കൂൾ ഗ്രൗണ്ടുകളുമാണ്. എന്നാൽ പല ഗ്രൗണ്ടുകളും ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറുന്നണ്ടെങ്കിലും ഓരോ സ്‌കൂളിനും കളിസ്ഥലം ഉറപ്പാക്കണമെന്ന സർക്കാർ ഉത്തരവ് നില നിൽക്കുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിലായി ഇനിമുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ കായിക അധ്യാപകരുടെ നിയമനം കരാർ അടിസ്ഥാനത്തിൽ മാത്രമേ  ഉണ്ടാകൂ എന്ന  തീരുമാനം വന്നിരിക്കുകയാണ്. 15000 രൂപ മാസവേതനം കണക്കാക്കി ആയിരിക്കും ശമ്പളമെന്നും തീരുമാനമുണ്ട്. . ഈ തീരുമാനം പുനപരിശോധിക്കണമെന്ന് കായിക അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരിക്കുകയാണ്.




talent-hunt-copy-1

 കേവലം പുസ്തക താളുകളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം അവരുടെ കായിക ശേഷികളും മാനസിക വികാസവും, കലാപരമായ കഴിവുകളും ഒക്കെ പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴാണ് ഒരു നല്ല വ്യക്തി ഉണ്ടാകുന്നത്.

അതാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നതും സമൂഹമൊന്നാകെ കൂടുതൽ മനസിലാക്കേണ്ടി ഇരിക്കുന്നു. .പഴയ കാലത്തിലെ തലമുറ മാറ്റത്തിനപ്പുറം വലിയ വ്യത്യാസമാണ് നമ്മളും ഇന്നത്തെ തലമുറയും തമ്മിലുള്ളത്.

മലബാർ മേഖലയിലെ ഒരു അധ്യാപകന്റെ വാക്കുകൾ കേൾക്കാം. "വളരെ പ്രതീക്ഷയോടെ പി ടി പീരീയിഡിൽ ഗ്രൗണ്ടിൽ കളിക്കാൻ പോകട്ടെ എന്ന് ചോദിച്ചു സ്റ്റാഫ്റൂമിലേക്ക് വരുന്ന കുട്ടികളോട്, വേണ്ട പോയി ക്‌ളാസിൽ ഇരുന്നാൽ മതി എന്ന് പറയുമ്പോൾ അവരുടെ ദുഃഖം തളം കെട്ടിയ മുഖം ഒന്ന് കാണേണ്ടത് തന്നെ."


ഫിൻലാഡ് പോലെയുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് കായിക വിനോദങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.

നമ്മുടെ വകുപ്പ് അധികൃതരും അത്തരം താൽപര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടാണ് ഈ ഉത്തരവ് ഉറങ്ങിയിട്ടുള്ളതും. എന്നാൽ പല സ്‌കൂളുകളിലും നമ്മുടെ കുട്ടികളെ ക്ലാസ് റൂമിൽ ഇരുത്തി (കൊച്ചു കുട്ടികളെ പോലും) പഠനത്തിന്റെ പേരിൽ സമ്മർദ്ദം ചെലുത്തുന്ന കാഴ്‌ചകളും സാധാരണമാണ്.


         എത്രയോ കലാകാരന്മാരെയും സാഹിത്യ കാരന്മാരെയും കായിക താരങ്ങളെയും സംഭാവന നൽകിയ നാടാണ് നമ്മുടെ കേരളം.

ഇങ്ങനെ ഉള്ള പലരും സ്കൂളുകളിൽ നടത്തിയ കലാകായിക മത്സരങ്ങളിലൂടെയല്ലേ കഴിവ് തെളിയിച്ച് വന്നിട്ടുള്ളതും. എന്നാൽ ഭൂരിഭാഗം മലയാളികളും ഇന്ന് ആഗ്രഹിക്കുന്നത് മക്കളെ എഞ്ചിനീയറോ ഡോക്ടറോ കമ്പ്യൂട്ടർ വിദഗ്ധനോ ആക്കി അന്യ രാജ്യങ്ങളിൽ ഒരു തൊഴിൽ സമ്പാദിച്ച്‌ മക്കളെ ഒരു വലിയ പണക്കാരൻ ആക്കുക എന്നുള്ളതാണ്.

അവർ കുട്ടികളെ സ്പോർട്സിലും കലാ മത്സരങ്ങളിലും എസ്പിസി എൻഎസ്എസ് തുടങ്ങിയ യൂണിറ്റുകളിലും ചേർക്കുന്നത് പൊതു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനു വേണ്ടി മാത്രമാണ്.

എത്ര വികലമായ കാഴ്ചപ്പാടാണ് അത് . ചില അധ്യാപകരുടെ നിലപാടുകളും ഇതിന് പിന്തുണ നൽകുന്ന തരത്തിലാണ്. ഓരോ കുട്ടിയിലും ഏതെങ്കിലും ഒരു കഴിവ് ഉറപ്പായും ഉണ്ടാകും.

ചെറുപ്പകാലത്തിലെ ആ കഴിവ് കണ്ടെത്തി പഠനത്തോടൊപ്പം തന്നെ അത് പ്രോത്സാഹിപ്പിക്കുന്നിടത്താണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന് വിജയമുണ്ടാകുന്നത്.

ആധുനിക കാലത്ത് നമ്മുടെ കുട്ടികളെ ലഹരിയുടെയും മൊബൈലിന്റെയും ലോകത്തു നിന്നും ഒരു പരിധിവരെ മാറ്റിനിർത്തുവാൻ ഇത്തരത്തിലുള്ള പഠ്യേതര പ്രവർത്തനങ്ങൾ അനിവാര്യമാണ്.




summer-coaching-camp-copy

ഒരദ്ധ്യാപകൻ എന്ന നിലയിൽ കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലിരുപ്പും ഒരു പരിധി വരെ മനസിലാക്കാൻ കഴിയുന്നുണ്ട്.

പി റ്റി പീരിഡുകളിൽ അവർക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

എന്നാൽ പ്രതികൂല കാലാവസ്ഥ മൂലമോ പി റ്റി സാറിന്റെ അഭാവം മൂലമോ ഒരു ദിവസം അതിന് കൊണ്ട് പോയില്ലെങ്കിൽ അവരുടെ മുഖം കാർമേഘം കൊണ്ട് നിറഞ്ഞിരിക്കും. മ്യൂസിക് പോലെയുള്ള മറ്റ് പീരിയിഡുകളിൽ അവരുടെ അതിരില്ലാത്ത സന്തോഷവും കാണേണ്ടത് തന്നെ.പി ടി പീരീയിഡോ മ്യൂസിക് പീരീഡോ മറ്റ് വിനോദ പീരീഡുകളിലോ അവർക്ക് മറ്റ് ക്‌ളാസുകൾ എടുക്കുന്ന പക്ഷം അവരുടെ മനസ് മുഴുവൻ കളിസ്ഥലങ്ങളിലാകും. ആ സമയം അവരുടെ ഏറ്റവും വലിയ ശത്രു ആ അദ്ധ്യാപകൻ ആയിരിക്കും എന്നുള്ളതിൽ സംശയമില്ല.

    കഴിഞ്ഞ വർഷം ഡിസംബറിൽ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ കൊല്ലത്തു സംഘടിപ്പിച്ച സെമിനാറിൽ ഉത്ഘാടകാനായ ബാലവകാശ കമ്മീഷൻ അംഗം റെനി ആന്റണിയുമായുള്ള സംവാദത്തിലാണ് കുട്ടികൾ തങ്ങളുടെ പരാതിയുടെ കെട്ടഴിച്ചത് .

കൊല്ലം ജില്ലയിലെ ഒരു സ്കൂളിലെ ഒരു വിദ്യാർഥിനിയാണ് തങ്ങളുടെ അവകാശപ്പെട്ട പീരീഡുകൾ അധ്യാപകർ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത്.

ഇത് ശ്രദ്ധയിൽപ്പെട്ട ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി എന്നോട് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതിൻ പ്രകാരമാണ് സംസ്ഥാന ബാലവകാശ കമ്മീഷനും പൊതുവിദ്യാഭ്യാസ വകുപ്പിനും ഞാൻ നിവേദനം അയച്ചത്.

അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് വന്നിട്ടുള്ളത്.

കേരളത്തിലെ കുട്ടികൾ യാതൊരു സങ്കോചവുമില്ലാതെയാണ് തങ്ങളുടെ അഭിപ്രായം അവിടെ പങ്കുവെച്ചത്. അവരുടെ ചിന്തകളും അഭിപ്രായങ്ങളും ആശയങ്ങളും പ്രതികരണങ്ങളും കേൾക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും മനസുണ്ടാകണം. പരീക്ഷകൾക്ക് വേണ്ടിയുള്ള പഠനത്തിനപ്പുറം ഓരോ കുട്ടിയിലും ഏതെങ്കിലും ഒരു കഴിവ് ഉണ്ടായിരിക്കും.

അത് കണ്ടെത്തുന്നതായിരിക്കണം ഓരോ രക്ഷിതാവിന്റെയും അടിസ്ഥാന ലക്ഷ്യം.

   എഴുത്ത് : എൽ സുഗതൻ

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. ബാലവകാശ പ്രവർത്തകൻ.



    

capture_1691416919

വിദ്യാർത്ഥികളും ലഹരിയും


എൻ ശ്രീകുമാർ


ഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ വലിയൊരു സാമൂഹിക പ്രശ്നം തന്നെയാണ്. ലഹരിവിമുക്ത ഭാവികേരളമെന്ന ലക്ഷ്യം കൈവരിക്കാൻ വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾക്കതീതരായേ മതിയാകൂ. ജീവിതം തന്നെയാണവർക്ക് ലഹരിയാകേണ്ടത്; മത്തുപിടിപ്പിക്കുന്ന ഏതെങ്കിലും രാസ, ജൈവ പദാർത്ഥങ്ങളാകരുത്.

വിദ്യാർത്ഥികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നതിൽ മുതിർന്നവർ വഹിക്കുന്ന പങ്ക് ചെറുതല്ല. ബോധപൂർവമല്ലാത്ത ഒട്ടേറെ സാഹചര്യങ്ങൾ അതിലേക്ക് കുട്ടികളെ നയിക്കുന്നുണ്ട്. മുതിർന്നവർക്കായി ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കാൻ വിധേയരാകുന്ന കുട്ടികളാണ് ഇതിന്റെ ഒന്നാമത്തെ ഇരകൾ. അച്ഛനോ കുടുംബത്തിലെ മറ്റ് മുതിർന്നവർക്കോ വേണ്ടി, ബീഡി, സിഗരറ്റ്, പുകയില, കള്ള് തുടങ്ങിയ ലഹരി വസ്തുക്കൾ വില്പനസ്ഥലങ്ങളിൽ നിന്ന് വാങ്ങി എത്തിക്കുന്നതിന് കുട്ടികളെ, അതിന്റെ ഭവിഷ്യത്ത് മനസിലാക്കാതെ വിധേയരാക്കുന്നു. ലഹരി ഉപയോഗം സാധാരണ ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണ ഇത് കുട്ടികളിൽ സൃഷ്ടിക്കും. ചെറിയതോതിലുള്ള ലഹരി വസ്തുക്കളുടെ ഗണത്തിലേ ഇപ്പറഞ്ഞവയൊക്കെ ഉൾപ്പെടുന്നുണ്ടാവുകയുള്ളു. പക്ഷേ, വലിയ ലഹരി ഉപയോഗത്തിനുള്ള വഴിവെട്ടമായി അത് മാറിയേക്കാമെന്ന് മറക്കരുത്.

ഇതുകൂടി വായിക്കൂ: ലഹരി നുണഞ്ഞ പ്രതിപക്ഷ രാഷ്ട്രീയം

ബോധപൂർവം ലഹരിവാഹകരായി വിദ്യാർത്ഥികളെ വിധേയരാക്കുന്നതാണ് ഗൗരവമായി കാണേണ്ട കാര്യം. കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരിമാഫിയ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. പൊലീസ് ഉൾപ്പെടെ സംവിധാനങ്ങൾക്കു മുന്നിൽ വിദ്യാർത്ഥികളെ മറയാക്കി സുരക്ഷിതമായി ലഹരിവിനിമയം നടത്തുന്ന സംഘമാണ് ഇക്കൂട്ടർ. കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെ വിലപിടിച്ച ലഹരി വസ്തുക്കൾ, ഏജൻസിക്ക് കെെമാറുന്നതിനായി വിദ്യാർത്ഥികൾ നിയോഗിക്കപ്പെടുന്നു. വിദ്യാർത്ഥികൾ പല തരത്തിലാകാം ഇതിന് വിധേയരാകുന്നത്. ചെറിയ സാമ്പത്തിക നേട്ടത്തിനും ഇത് ചെയ്യുന്ന കുട്ടികള്‍ ഉണ്ടാകും. ഇത്തരം റാക്കറ്റുകളിൽ ഒരിക്കലകപ്പെട്ടാൽ പിന്നെ അതിൽ നിന്ന് മോചനമില്ല എന്നവർ അറിയുന്നുണ്ടാകില്ല. കേരളത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ സജീവമാണ്. ലഹരിമാഫിയയുടെ ഏറ്റവും സുരക്ഷിതമായ മറയാണ് വിദ്യാർത്ഥികൾ.

പരസ്യങ്ങൾ, സിനിമകൾ, ഡിജിറ്റൽ മാധ്യമങ്ങളിലെ വീഡിയോകൾ മുതലായവ ലഹരിയെ വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നല്ല പങ്ക് നിർവഹിക്കുന്നുണ്ട്. ലഹരിയെ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏത് വിദ്യാർത്ഥികളെയാണ് ആകർഷിക്കാത്തത്? സാമൂഹികമായ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധപൂർവമായ ഇടപെടൽ വേണം. വിപുലമായ ബോധവൽക്കരണവും സംവിധാനങ്ങളുടെ പഴുതടച്ച പ്രവർത്തനവും ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ തിരിച്ചറിവുപകരലുമൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ. വീടുകളും സ്കൂളുകളും പ്രത്യേക ജാഗ്രത പുലർത്തണം. രക്ഷിതാക്കൾ കുട്ടികളുമായി ആരോഗ്യപരമായ സ്നേഹം പുലർത്തുകയും അത് നന്നായി പ്രകടിപ്പിക്കുകയും വേണം. പാഠശാലകളിലെ വിശേഷങ്ങൾ, അവരുടെ കൂട്ടുകാർ, അങ്ങോട്ടുമിങ്ങോട്ടുമുള്ള വഴിയാത്ര തുടങ്ങിയവയൊക്കെ വീട്ടിലെ സൗഹൃദാന്തരീക്ഷത്തിൽ നിരന്തരം ചർച്ചയാകണം. തുറന്ന് സംസാരിക്കാൻ പാകത്തിൽ ഗൃഹാന്തരീക്ഷത്തിൽ അവസരങ്ങൾ സൃഷ്ടിക്കണം. സ്കൂളുകളും അധ്യാപകരുമായി രക്ഷിതാക്കൾ നല്ല ബന്ധം പുലർത്തണം.

ഇതുകൂടി വായിക്കൂ:  ലഹരിക്കെതിരെ നാടൊന്നാകെ സ്നേഹച്ചലങ്ങല

വിദ്യാലയങ്ങൾക്ക് വിദ്യാർത്ഥികളെ ലഹരിവലയിൽ നിന്ന് തീർച്ചയായും വിമുക്തരാക്കാനാവും. പാഠ്യപ്രവർത്തങ്ങൾ ക്രമീകരിക്കുകയാണ് ഇതിന് അടിയന്തരമായി ചെയ്യേണ്ടത്. ആകർഷകമായ പാഠ്യപദ്ധതി വിദ്യാർത്ഥികളില്‍ പഠനം തന്നെ ഒരു ലഹരിയാക്കി തീർക്കും. കുട്ടികളുടെ അഭിരുചി മാനിക്കുന്നതും, അന്വേഷണാത്മകത വളർത്തുന്നതുമായ പഠന രീതിയാകണമത്. വിദ്യാർത്ഥികളിൽ നിരന്തര പ്രവർത്തന സന്നദ്ധത ഉറപ്പാക്കണം. കുട്ടികൾ നടത്തുന്ന അന്വേഷണ ഫലങ്ങൾ, നിരീക്ഷണങ്ങൾ, പുതിയ നിർമ്മിതികൾ എല്ലാം ക്ലാസുകളിൽ നന്നായി അംഗീകരിക്കപ്പെടുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. ഇതിന് അധ്യാപകർക്ക് നല്ല പരിശീലനമാണ് വേണ്ടത്. എല്ലാ വിദ്യാർത്ഥികളുടെയും പഠന വിജയം ഏറ്റക്കുറച്ചിലോടെ എങ്കിലും അംഗീകരിക്കപ്പെടണം. പരാജിതരാകുന്ന വിദ്യാർത്ഥികളാകും ഒരുപക്ഷെ, പരാജയബോധം മറക്കാൻ ലഹരിയെ അന്വേഷിക്കുന്നത്. നമ്മുടെ പഠനബോധന ക്രമത്തിൽ കാര്യമായ പൊളിച്ചെഴുത്ത് ഇതിനായി നടക്കണം. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന ഈ കാലയളവിൽ ഇതിനായി നല്ല വ്യക്തതയോടെ ഇടപെടൽ വേണം.

സ്കൂൾ സംവിധാനങ്ങളെ ആകർഷകമാക്കലും ലഹരിയിൽ നിന്ന് വിദ്യാർത്ഥികളെ പ്രതിരോധിക്കാൻ സഹായിക്കും. എല്ലാ വിദ്യാർത്ഥികൾക്കും പരിഗണന ലഭിക്കുംവിധം പാഠശാലകളിലെ വിവിധ പ്രവർത്തനങ്ങൾ മാറണം. കേവലം ഉയർന്ന മാർക്കു വാങ്ങുന്നവരുടെ മാത്രമാകരുത് വിദ്യാലയങ്ങൾ. മറ്റുള്ളവർക്കും ക്ലാസിലും പാഠശാലയിലും അംഗീകാരം കിട്ടണം. വിവിധ ആഘോഷങ്ങൾ, സർഗാത്മക പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവ നടക്കട്ടെ. സൗഹൃദ കായിക മത്സരങ്ങള്‍, സ്കൂൾ/ക്ലാസ് തലങ്ങളിള്‍ ചലച്ചിത്രോത്സവം എന്നിവ സംഘടിപ്പിക്കാവുന്നതേയുള്ളു. എല്ലാ വിദ്യാലയങ്ങളും ഡിജിറ്റലായി കഴിഞ്ഞതിനാൽ ഇത് വേഗത്തിൽ സംഘടിപ്പിക്കാനാവും. പഠനത്തിന്റെ ഭാഗമായി ഷോർട്ട്ഫിലിം നിർമ്മാണ പരിശീലനം നല്കണം. അവർ നിർമ്മിക്കുന്ന കൊച്ചു സിനിമകളുടെ പ്രദർശനമാകട്ടെ സ്കൂൾതല ഫിലിമോത്സവങ്ങൾ.


ഇതുകൂടി വായിക്കൂ:  ലഹരിവിരുദ്ധ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്


ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യത മറ്റുവിധത്തിലും പ്രയോജനപ്പെടുത്താവുന്നതാണ്. ഡിടിപി, പേജ് സെറ്റിങ്, ലേ ഔട്ട് തുടങ്ങിയവ ഐടി പഠനത്തിന്റെ ഭാഗമായി കുട്ടികൾ പരി ശീലിക്കുന്നുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി, ഹയർ സെക്കന്‍ഡറി സ്കൂളുകളിലെങ്കിലും കുട്ടികളുടെ പ്രതിമാസ പ്രസിദ്ധീകരണങ്ങൾ ഉണ്ടാകണം. എഴുതാനും വരയ്ക്കാനും കഴിയുന്ന കുട്ടികൾ അതിനൊപ്പം അണിചേരണം. കുട്ടികളുടെ തന്നെ എഡിറ്റോറിയൽ ബോർഡും പ്രവർത്തികട്ടെ. അതുപോലെ തന്നെ കുട്ടികളിൽ നേതൃശേഷി പ്രോത്സാഹിപ്പിക്കണം. പഠനാലയങ്ങളിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണം. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതാണോ എന്ന് പരിശോധിക്കപ്പെടണം. എല്ലാ വിദ്യാർത്ഥികൾക്കും നേതൃബലം ഉണ്ടായേ കഴിയൂ. ഇതിന് മികച്ച ലീഡർഷിപ്പ് പരിശീലനം വിദ്യാലയങ്ങളിൽ സജീവമാക്കാനും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കഴിയണം.

വിദ്യാലയങ്ങൾക്കുള്ളിൽ ലഹരി, കുട്ടികളോടുള്ള അതിക്രമങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്ക് എതിരെ പ്രതികരിക്കുന്ന പ്രതിരോധ സേന എന്ന ആശയവും നടപ്പിലാവേണ്ടതാണ്. കുട്ടികൾ തന്നെ അവർക്കെതിരെയുള്ള ശക്തികളെ തിരിച്ചറിയണം. അതിനെതിരെയുള്ള പ്രതിരോധ മാർഗങ്ങള്‍ അധ്യാപകരുമായി ചേർന്ന് ആസൂത്രണം ചെയ്യട്ടെ. ലഹരിയുൾപ്പെടെ എല്ലാവിധ മാഫിയകൾക്കുമെതിരെ വിദ്യാർത്ഥി ശക്തി ജാഗരൂകരാകണം. ഇന്ന്, കരുതലോടെ ഇടപെട്ടില്ലെങ്കിൽ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങൾ അർത്ഥമില്ലാത്തതാകും. (കടപ്പാട് :ജനയുഗം) 

30c72b52-0d7f-4b1f-abd1-3b14a88a6cec
1690360702422
chandrakand
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25