തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി; തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി; തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി; തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും
Share  
എഴുത്ത്

News desk

2026 Nov 28, 03:40 PM

തിരുവനന്തപുരം : നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് തടയുന്നതിന്റെ ഭാഗമായി തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കാൻ നഗരസഭ തീരുമാനിച്ചു. അടിയന്തര മഴ സാഹചര്യങ്ങളിൽ അപ്പോൾത്തന്നെ ഇടപെടുന്നതിനായാണ് ഈ പ്രത്യേക സംവിധാനം ഒരുക്കുന്നത്. ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതായിരിക്കും ഈ സ്ക്വാഡ്. ഇതിനുപുറമെ, വെള്ളക്കെട്ട് വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ പ്രത്യേക കോൺക്ലേവ് സംഘടിപ്പിക്കും.


​ചുരുങ്ങിയ സമയത്തിനുള്ളിൽ കനത്ത മഴ പെട്ടെന്ന് പെയ്തതാണ് നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയതുകൊണ്ടാണ് പെയ്ത വെള്ളം വേഗത്തിൽ ഒഴുകിപ്പോയതെന്നും അധികൃതർ വിശദീകരിക്കുന്നു.


​അതേസമയം, ജനങ്ങളെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണസമിതിയെയാണ് മേയർ വി.വി. രാജേഷ് കുറ്റപ്പെടുത്തിയത്. വെള്ളം ഒഴുകിപ്പോകാത്തതിന് പിന്നിലെ സാങ്കേതിക കാരണങ്ങൾ നിരത്തിയായിരുന്നു മേയറുടെ പ്രതികരണം. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ മണിക്കൂറിൽ പെയ്തതും കനാലിലേക്ക് വെള്ളം ഒഴുകിപ്പോകേണ്ട ഗ്രില്ലുകളുടെ വലിപ്പക്കുറവുമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും റോഡ് നിർമിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 45 വർഷം ഭരിച്ച് നഗരത്തെ ഈ അവസ്ഥയിലാക്കിയവരാണ് യഥാർത്ഥ കുറ്റക്കാരെന്നും മേയർ വിമർശിച്ചു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur