തിരുവനന്തപുരം : എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നടന്ന രണ്ട് വ്യത്യസ്ത രക്ഷാദൗത്യങ്ങളിലൂടെയാണ് തൊഴിലാളികളെ കരയ്ക്കെത്തിച്ചത്.
വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചായിരുന്നു ആദ്യ സംഭവം. മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിലായി കടലിൽ ഒഴുകിനടന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 11 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് മൈൽ അകലെയുണ്ടായ രണ്ടാമത്തെ സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള 'ബെഥേൽ' എന്ന ബോട്ടിലെ 12 തൊഴിലാളികളെയും രക്ഷപ്പെടുത്തി.
വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ. മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ എസ്.സി.പി.ഒ. സുഗതൻ, സി.പി.ഒ. വി.എ. അനന്തു, ലൈഫ് ഗാർഡുമാരായ ഇമാമുദ്ദീൻ, റോബിൻ, അലിക്കണ്ണ് എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി ആശങ്കയിലായിരുന്ന തൊഴിലാളികൾക്ക് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ വലിയ ആശ്വാസമായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















