സ്ത്രീശാക്തീകരണത്തിനും മാനസിക കരുത്തിനുമായി പുതിയ പദ്ധതിയുമായി വനിതാശിശുവികസന വകുപ്പ്; ‘ഉള്ളം’ പൈലറ്റ് പ്രോജക്ടിന് കോഴിക്കോട്ട് തുടക്കമാകുന്നു

സ്ത്രീശാക്തീകരണത്തിനും മാനസിക കരുത്തിനുമായി പുതിയ പദ്ധതിയുമായി വനിതാശിശുവികസന വകുപ്പ്; ‘ഉള്ളം’ പൈലറ്റ് പ്രോജക്ടിന് കോഴിക്കോട്ട് തുടക്കമാകുന്നു
സ്ത്രീശാക്തീകരണത്തിനും മാനസിക കരുത്തിനുമായി പുതിയ പദ്ധതിയുമായി വനിതാശിശുവികസന വകുപ്പ്; ‘ഉള്ളം’ പൈലറ്റ് പ്രോജക്ടിന് കോഴിക്കോട്ട് തുടക്കമാകുന്നു
Share  
എഴുത്ത്

News desk

2026 Nov 28, 11:02 AM

കോഴിക്കോട് : സ്ത്രീകളുടെ മാനസികവും വൈകാരികവുമായ കരുത്ത് വർധിപ്പിക്കുന്നതിനായി വനിതാശിശുവികസന വകുപ്പ് പുതിയ വനിതാ വെൽനെസ് പദ്ധതിയായ ‘ഉള്ളം’ (അപ്‌ലിഫ്റ്റിങ് ലൈവ്‌സ് ത്രോ ലവ്, അവയർനസ് ആൻഡ് മൈൻഡ്ഫുൾനസ്) നടപ്പിലാക്കുന്നു. സംസ്ഥാനത്തുതന്നെ പൈലറ്റ് പ്രോജക്ടായി കോഴിക്കോട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ജില്ലാതലത്തിൽ ആരംഭിച്ച് താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


​സ്വന്തം ഇഷ്ടങ്ങൾ തിരിച്ചറിയാനും ഉള്ളിലുള്ള ശക്തിയെ വളർത്താനും സ്ത്രീകളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാർഡുകളിൽ രാവിലെ ഒത്തുകൂടി യോഗ, മെഡിറ്റേഷൻ, ചിരി തുടങ്ങിയവയിലൂടെ വെൽനെസ് പരിശീലനം നൽകും. മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാനും പരസ്പരം കേൾക്കാനും പങ്കുവെക്കാനുമുള്ള ഇടമായിരിക്കും ഇത്. ഓരോ വാർഡിലും രണ്ട് ‘ഉള്ളം’ സർക്കിളുകളും അവിടെ രണ്ടുവീതം ഫെസിലിറ്റേറ്റർമാരും ഉണ്ടാകും. ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺമാർ എന്നിവരുടെ പിന്തുണയും പദ്ധതിക്കുണ്ടാകും.


​ജാഗ്രതാസമിതികളിൽ സ്ത്രീകൾ പങ്കുവെച്ച പ്രശ്നങ്ങളിൽ നിന്നാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടതെന്ന് പദ്ധതി ആസൂത്രണം ചെയ്ത വനിതാശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ടി. ഹഫ്‌സത്ത് വ്യക്തമാക്കി. അതിക്രമങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ജീവിതത്തിലെ തീരുമാനങ്ങളിൽ പങ്കാളികളാകാനും സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


​ഭാവിയിൽ ഈ കേന്ദ്രങ്ങളിലൂടെ സ്വയംപ്രതിരോധ പരിശീലനവും തൊഴിൽ പരിശീലനവും നൽകാനും വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭ പരിശീലനങ്ങൾ നടന്നുവരികയാണെന്നും എല്ലാവർക്കും മാതൃകയാകുന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ബൽക്കീസ് അറിയിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകാതെ നടക്കും.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur