കോഴിക്കോട് : നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങളും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു. മുതലക്കുളത്തെ മലബാർ പാലസ് ഹോട്ടൽ, ബീച്ചിലെ സീക്വീൻ ഹോട്ടൽ, ബീച്ചിലെ കൂൾ കെയിൻ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ഒരാഴ്ച പഴക്കമുള്ള ചിക്കൻ, ഒരു മാസത്തോളം പഴക്കമുള്ള മസാലക്കൂട്ട്, പഴകിയ ബീഫ് മസാല, വേവിച്ച ഗ്രീൻപീസ്, പഴകിയ പച്ചക്കറികൾ എന്നിവയാണ് പിടിച്ചെടുത്തത്. കൂൾ കെയിൻ എന്ന സ്ഥാപനത്തിൽ നിന്ന് മൂന്ന് ബോക്സ് പൂപ്പൽ പിടിച്ച കരിമ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വൃത്തിഹീനമായ ഫ്രീസറുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. അടുക്കളയും പരിസരവും വൃത്തിഹീനമായി സൂക്ഷിച്ച ബീച്ച് റോഡിലെ സംസം ഹോട്ടലിനും, മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിട്ട ബീച്ച് റോഡിലെ നഹിദി മന്തി എന്ന സ്ഥാപനത്തിനും നോട്ടീസ് നൽകി. ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ പല സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.
നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും തുടർനടപടികൾ സ്വീകരിച്ചുവരികയുമാണെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വരും ദിവസങ്ങളിലും പരിശോധന തുടരും. കോർപറേഷൻ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ. ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജേഷ്, വിഷ്ണു പ്രസാദ്, സോണിയ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















